ചെറിയ ആശ്വാസം! ഡോളറിനെതിരെ തിരിച്ച് കയറി ഇന്ത്യൻ രൂപ: ആശങ്ക അവസാനിച്ചിട്ടില്ല

By Web Team  |  First Published Aug 21, 2019, 4:06 PM IST

ഇന്നലെ രൂപയുടെ മൂല്യത്തില്‍ 28 പൈസയുടെ ഇടിവ് നേരിട്ട് ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 71. 71 ലേക്ക് ഇന്ത്യന്‍ നാണയം കൂപ്പുകുത്തുകയായിരുന്നു.


മുംബൈ: രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം പ്രകടമായിരുന്നു. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ 71.70 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യം വ്യാപാരത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ 71.46 എന്ന മെച്ചപ്പെട്ട മൂല്യത്തിലേക്കുയര്‍ന്നു. 24 പൈസയുടെ മുന്നേറ്റമാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 

ഇന്നലെ രൂപയുടെ മൂല്യത്തില്‍ 28 പൈസയുടെ ഇടിവ് നേരിട്ട് ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 71. 71 ലേക്ക് ഇന്ത്യന്‍ നാണയം കൂപ്പുകുത്തുകയായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചനകളും വിപണിയില്‍ വിദേശ നിക്ഷേപം വന്‍ തോതില്‍ പിന്‍വലിക്കുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കുന്ന പ്രധാന കാരണം. ഏഷ്യന്‍ കറന്‍സികളില്‍ മിക്കതിനും മൂല്യത്തകര്‍ച്ച നേരിടുന്നുണ്ട്. 

Latest Videos

രൂപയുടെ മൂല്യത്തകര്‍ച്ച ഒഴിവാക്കാനും ഓഹരി വിപണിയിലെ പ്രതിസന്ധി മറികടക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍, ഇപ്പോഴും രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ന് മുകളില്‍ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നാതായി വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.  
 

click me!