ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ് ഡബ്യൂ സ്റ്റീൽ, ബജാജ് ഫിൻസീവ് എന്നീ ഓഹരികൾ നഷ്ടക്കണക്കുകളിലേക്ക് വീണു.
ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും അവധിക്ക് ശേഷമുളള വ്യാപാര തകർച്ചയോടെ തുടങ്ങി. പ്രധാന ഏഷ്യൻ വിപണികളെല്ലാം നഷ്ട വ്യാപാരത്തിലാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സെൻസെക്സ് 972.37 പോയിൻറ് അഥവാ 3.11 ശതമാനം ഇടിഞ്ഞ് 28,843.22 ൽ എത്തി. നിഫ്റ്റി 50 സൂചിക 268.05 പോയിൻറ് അഥവാ 3.10 ശതമാനം ഇടിഞ്ഞ് 8,392.20 ൽ എത്തി.
അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിക്ഷേപകർ ആശങ്കാകുലരായതിനാൽ എല്ലാ ഏഷ്യൻ ഓഹരികളും ആദ്യ മണിക്കൂറുകളിൽ വലിയ സമ്മർദ്ദത്തിലേക്ക് നീങ്ങി.
undefined
ജപ്പാനിലെ നിക്കി 225 മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്കോങ്ങിലെ ഹാംഗ് സെങ് സൂചികയ്ക്കും ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റിനും 1.5 ശതമാനം വീതം നഷ്ടം സംഭവിച്ചു. ഇന്ത്യൻ ഇക്വിറ്റികളുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്ന എസ്‌ജിഎക്സ് നിഫ്റ്റി രാവിലെ വ്യാപാരത്തിൽ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.
ഡൗ ജോൺസ് വ്യാവസായിക ശരാശരി 4.06 ശതമാനം ഇടിഞ്ഞ് 21,636.78 പോയിന്റിലെത്തി. എസ് ആൻഡ് പി 500 3.37 ശതമാനം നഷ്ടത്തോടെ 2,541.47 ൽ എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 3.79 ശതമാനം ഇടിഞ്ഞ് 7,502.38 ആയി. ബാങ്കിംഗ് സൂചിക 4.6 ശതമാനം ഇടിഞ്ഞു.
രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്
ഏഷ്യ-പസഫിക് മേഖലയിൽ കോവിഡ് -19 നെ തുടർന്നുളള ആഘാതം വലുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ എസ് ആൻഡ് പി ആഗോള റേറ്റിംഗുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് മുൻകാല പ്രവചനമായ 5.2 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കുറച്ചു. 1997-1998 കാലഘട്ടത്തിൽ ഏഷ്യയെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയ്ക്ക് തുല്യമായ മോശപ്പെട്ട അവസ്ഥ കൊവിഡ് കാരണം ഉണ്ടായേക്കുമെന്നും എസ് ആൻഡ് പി നിരീക്ഷിച്ചു.
സിപ്ല, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഗെയിൽ ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ് ഡബ്യൂ സ്റ്റീൽ, ബജാജ് ഫിൻസീവ് എന്നീ ഓഹരികൾ നഷ്ടക്കണക്കുകളിലേക്ക് വീണു.
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 75.18 എന്ന നിലയിലേക്ക് കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച ക്ലോസ് ചെയ്തത് 74.89 ലായിരുന്നു.
തിങ്കളാഴ്ച സ്വർണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.81 ശതമാനം ഇടിഞ്ഞ് 43,217 രൂപയിലെത്തി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്), ജൂൺ ഡെലിവറിയിലെ മഞ്ഞ മെറ്റൽ 975 ലോട്ടുകളിൽ 10 ഗ്രാമിന് 462 രൂപ അഥവാ 1.06 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 43,083 രൂപയായി.
എഫ്എംസിജിക്ക് നേട്ടം ഉണ്ടായേക്കും
ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 4.12 ശതമാനം ഇടിഞ്ഞ് 1,629 രൂപയിലെത്തി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്), ക്രൂഡ് ഓയിൽ ഏപ്രിൽ ഡെലിവറിക്ക് 70 രൂപ അഥവാ 4.12 ശതമാനം ഇടിഞ്ഞ് ബാരലിന് 1,629 രൂപയായി. അസംസ്കൃത എണ്ണ മെയ് ഡെലിവറിക്ക് 46 രൂപ അഥവാ 2.36 ശതമാനം ഇടിഞ്ഞ് ബാരലിന് 1,906 രൂപയിലേക്കും എത്തി.
"കൊറോണ വൈറസ് ആഘാതം നിർണ്ണയിക്കാൻ പ്രയാസമാണെങ്കിലും, സോപ്പ്, ഡിറ്റർജന്റുകൾ, ആട്ട, ടൂത്ത് പേസ്റ്റ്, പാൽ, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കൾ ഉൾപ്പെടുന്ന എഫ്എംസിജി (അതിവേഗം നീങ്ങുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങൾ) കമ്പനികൾ രണ്ട് പാദങ്ങളിൽ നല്ല സ്വാധീനം വ്യാപാരത്തിൽ ചെലുത്തും. ലോക്ക് ഡൗൺ പരിഭ്രാന്തി കാരണം ആളുകൾ കൂടുതൽ വാങ്ങുന്നതിനാൽ വരും പാദങ്ങളിൽ എഫ്എംസിജി മേഖല മികച്ച വളർച്ച കൈവരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.