തന്നെ മികച്ച കമ്പനികൾ ഉയർന്ന മൂല്യനിർണ്ണയത്തിനായി വിദേശത്ത് ലിസ്റ്റുചെയ്യാൻ ഇത് കാരണമായേക്കുമെന്നും ഇതിനോടകം ആശങ്ക ഉയർന്നിട്ടുണ്ട്.
മുംബൈ: കേന്ദ്ര സർക്കാർ കൊവിഡ് ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയും സമ്പദ്‌വ്യവസ്ഥ ഭാഗികമായി വീണ്ടും തുറക്കുകയും ചെയ്തതോടെ, ഓഹരികൾ വരും ആഴ്ചയിൽ ഏകീകരിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
വ്യാപാരം തുടങ്ങുന്നതോടെ, വിപണി മന്ദഗതിയിലുള്ള വീണ്ടെടുക്കലിനായി തയ്യാറെടുക്കുമെന്നാണ് സൂചന. ഇന്ത്യൻ പാപ്പരത്വ കോഡിന്റെ നിയമങ്ങൾ ലഘൂകരിക്കുന്ന ഉത്തേജക പാക്കേജിലെ നിർദ്ദേശങ്ങൾ വിപണിക്ക് ഗുണകരമായേക്കും. കമ്പനി നിയമത്തിൽ പ്രഖ്യാപിച്ച ഇളവുകളും വിപണിയെ വേഗത്തിലുളള വീണ്ടെടുപ്പിന് സഹായിച്ചേക്കും. വിവിധ പദ്ധതികളിലൂടെ കർഷകർക്ക് മതിയായ പിന്തുണയോടെ ഗ്രാമീണ മേഖലയിലെ സമ്മർദ്ദം കുറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നതായാണ് വിപണിയിലെ പൊതുവിലയിരുത്തൽ.
undefined
എന്നാൽ, കമ്പനികളുടെ ലിസ്റ്റിംഗിനെ സംബന്ധിച്ച് സർക്കാർ വരുത്താനുദ്ദേശിക്കുന്ന നിയമത്തിലെ തിരുത്തലുകളോട് വിപണി എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. രാജ്യത്ത് ലിസ്റ്റിംഗ് ചെയ്തിട്ടില്ലാത്ത ഇന്ത്യൻ കമ്പനികളെ വിദേശത്ത് ലിസ്റ്റുചെയ്യാൻ അനുവദിക്കുന്നു രീതിയാണ് നടപ്പാക്കാൻ പോകുന്നത്.
പുതിയ നയം, വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് മത്സരിക്കാനുളള ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ശേഷി കുറയാൻ കാരണമായേക്കും. അതുപോലെ തന്നെ മികച്ച കമ്പനികൾ ഉയർന്ന മൂല്യനിർണ്ണയത്തിനായി വിദേശത്ത് ലിസ്റ്റുചെയ്യാൻ ഇത് കാരണമായേക്കുമെന്നും ഇതിനോടകം ആശങ്ക ഉയർന്നിട്ടുണ്ട്.
കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചില പ്രഖ്യാപനങ്ങളെ വിപണികൾ പ്രോത്സാഹിപ്പിച്ചിരുന്നില്ല. വാസ്തവത്തിൽ, പാക്കേജിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കുമ്പോൾ മാർക്കറ്റുകൾ കഴിഞ്ഞയാഴ്ച ഫ്ലാറ്റ് ട്രേഡിംഗിലായിരുന്നു.