റെംഡെസിവിറിന്റെ പതിപ്പിന് അനുമതി ലഭിച്ചതായി സിപ്ല: ഓഹരി വിപണിയിൽ റെക്കോർഡ് മുന്നേറ്റം ന‌ടത്തി കമ്പനി

By Web Team  |  First Published Jun 22, 2020, 12:22 PM IST

ഇന്ത്യയിൽ 4.25 ലക്ഷത്തിലധികം കൊറോണ വൈറസ് കേസുകളാണുള്ളത്. 


മുംബൈ: ഗിലിയാദ് സയൻസസിന്റെ പരീക്ഷണാത്മക കൊവിഡ്-19 ചികിത്സയായ റെംഡെസിവിറിന്റെ പതിപ്പ് നിർമ്മിക്കാനും വിപണനം നടത്താനും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ചതായി ഓഹരി വിപണിയിൽ അറിയിച്ചതിനെത്തുടർന്ന് സിപ്ല ഓഹരികൾ ഒമ്പത് ശതമാനം ഉയർന്നു. സിപ്ല കമ്പനി ഓഹരികളിലുണ്ടായ റെക്കോർഡ് മുന്നേറ്റമാണിതെന്ന് എൻഡിടിവി പ്രോഫിറ്റ് റിപ്പോർട്ട് ചെയ്യുന്നു. 

റെംഡെസിവിറിന്റെ ജനറിക് പതിപ്പിനെ സിപ്രെമി എന്ന് നാമകരണം ചെയ്യുമെന്ന് സിപ്ല പറഞ്ഞു. കോവിഡ് -19 ചികിത്സയുടെ ഫാർമ വിതരണ സംവിധാനം വിപുലീകരിക്കുന്നതിനായി ഇന്ത്യയും പാകിസ്ഥാനും ആസ്ഥാനമായി പ്രവർത്തിക്കുന്ന അഞ്ച് ജനറിക് മരുന്ന് നിർമ്മാതാക്കളുമായി ഗിലിയാദ് സയൻസസ് കഴിഞ്ഞ മാസം എക്‌സ്‌ക്ലൂസീവ് അല്ലാത്ത ലൈസൻസിംഗ് കരാറുകളിൽ ഒപ്പുവച്ചിരുന്നു.

Latest Videos

ഇന്ത്യയിൽ 4.25 ലക്ഷത്തിലധികം കൊറോണ വൈറസ് കേസുകളാണുള്ളത്. രാജ്യത്ത് പുതിയ അണുബാധ കേസുകൾ അതിവേ​ഗം ഉയരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ കഴിഞ്ഞ ദിവസം കൊവിഡിനെ തുടർന്ന് 445 മരണങ്ങൾ രേഖപ്പെടുത്തി. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 13,699 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

click me!