വിട്ടുകൊടുക്കാതെ ആമസോൺ: ഫ്യൂച്ചർ-റിലയൻസ് ഇടപാടിൽ വ്യക്തത തേടി ബിഎസ്ഇ സെബിയെ സമീപിച്ചു

By Web Team  |  First Published Oct 31, 2020, 10:09 PM IST

എൻഎസ്ഇക്കും ബിഎസ്ഇക്കും ഉത്തരവിന്റെ പകർപ്പ് കൈമാറി ആമസോൺ. 


ഫ്യൂച്ചർ റീട്ടെയിൽ- റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഇടപാടിൽ വ്യക്തത തേടി ബിഎസ്ഇ ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) സമീപിച്ചതായി എക്സ്ചേഞ്ച് വൃത്തങ്ങൾ അറിയിച്ചു.

സിംഗപ്പൂർ ആര്ബിട്രേറ്ററിൽ നിന്ന് ഫ്യൂച്ചർ -റിലയൻസ് കരാർ തടയുന്നതിനുള്ള ഉത്തരവ് ആമസോൺ കഴിഞ്ഞ ഞായറാഴ്ച നേടിയിരുന്നു. യുഎസ് കമ്പനിയുമായുള്ള പ്രത്യേക കരാർ നിലനിൽക്കെ ഇന്ത്യൻ റീട്ടെയിൽ ഗ്രൂപ്പ് കരാർ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ഇടപാടുകൾ നടത്തിയെന്നാണ് ആമസോൺ വാദിക്കുന്നത്.

Latest Videos

undefined

കാലതാമസമില്ലാതെ ഓഹരി വിൽപ്പന സംബന്ധിച്ച കരാർ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് റിലയൻസും ഫ്യൂച്ചർ ​ഗ്രൂപ്പും പ്രസ്തുത വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. കോർപ്പറേറ്റുകൾ തമ്മിലുളള പോരാട്ടം കടുപ്പിച്ചുകൊണ്ട് ആമസോൺ ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിക്കും ബിഎസ്ഇയ്ക്കും ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിനും കത്തെഴുതി.

എൻഎസ്ഇക്കും ബിഎസ്ഇക്കും ഉത്തരവിന്റെ പകർപ്പ് കൈമാറി ആമസോൺ

ഇടപാടിനെക്കുറിച്ചുള്ള സെബിയുടെ നിലപാട് അറിഞ്ഞ ശേഷം, ഓഹരി കൈമാറ്റം സംബന്ധിച്ച് ഫ്യൂച്ചർ, റിലയൻസ് റീട്ടെയിൽ എന്നിവരിൽ നിന്ന് വ്യക്തത തേടാനാണ് ബിഎസ്ഇ പദ്ധതിയിടുന്നത്. 

റീട്ടെയിൽ, മൊത്തവ്യാപാരം, മറ്റ് ബിസിനസുകൾ എന്നിവയുടെ കടം ഉൾപ്പെടെ 3.38 ബില്യൺ ഡോളറിന് റിലയൻസിന് വിൽക്കാനുള്ള ഫ്യൂച്ചർ തീരുമാനത്തെ ചുറ്റിപ്പറ്റിയാണ് തർക്കങ്ങൾ ഉടലെടുത്തത്. സിംഗപ്പൂർ ആർബിട്രേറ്ററുടെ ഇടക്കാല ഉത്തരവിന്റെ പകർപ്പ് ആമസോൺ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്കും രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കുമായി കൈമാറിയിട്ടുണ്ട്.

സിംഗപ്പൂർ ആര്ബിട്രേറ്ററുടെ ഉത്തരവ് ഇന്ത്യയിൽ നടപ്പാക്കാനാവില്ലെന്നും ആമസോണിന് ഒരു ഇന്ത്യൻ കോടതിയിൽ നിന്ന് ഒരു ഉത്തരവ് ലഭിക്കേണ്ടതുണ്ടെന്നും അഭിഭാഷകർ പ്രതികരിച്ചതായി റോയിട്ടേഴ്സിനോട് റിപ്പോർട്ട് ചെയ്യുന്നു. 

click me!