ഇപ്പോഴത്തെ ഓഹരി ഉടമകൾക്ക് 14 ന് ഒന്ന് എന്ന കണക്കിൽ പുതിയ ഓഹരികൾ വാങ്ങാം.
മുംബൈ : ഓഹരി വില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാൻ ഭാരതി എയർടെൽ ബോർഡ് യോഗം തീരുമാനിച്ചു. 5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ ഓഹരി ഉടമകളിൽ നിന്ന് തന്നെ പണം സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം.
ഓഹരിക്ക് 535 രൂപ നിരക്കിലാവും വില്പന. വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോൾ 595.15 രൂപയായിരുന്നു ഓഹരി വില. 10 ശതമാനം ഇളവിലാണ് വില്പന. സ്ഥാപക ചെയർമാൻ സുനിൽ മിത്തൽ അടക്കം സ്ഥാപകർ എല്ലാവരും ഈ ഓഹരികൾ വാങ്ങും എന്നാണ് സൂചന. പ്രമുഖ ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
undefined
ഇപ്പോഴത്തെ ഓഹരി ഉടമകൾക്ക് 14 ന് ഒന്ന് എന്ന കണക്കിൽ പുതിയ ഓഹരികൾ വാങ്ങാം. നിലവിൽ 352 ദശലക്ഷം വരിക്കാരുള്ള എയർടെൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ്. ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനിയുടെ ജിയോ ആണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona