എസ് ആൻഡ് പി 500 സൂചിക ഒരു ഘട്ടത്തിൽ മൂന്ന് ശതമാനത്തിലധികം ഉയർന്നു.
ലണ്ടൻ: ലോകത്തിലെ ചില കൊറോണ വൈറസ് പ്രഭവകേന്ദ്രങ്ങളിൽ നിന്നുളള മരണസംഖ്യ കുറഞ്ഞതിനെത്തുടർന്ന് ഏഷ്യൻ സ്റ്റോക്കുകളും യുഎസ് ഫ്യൂച്ചറുകളിലും മുന്നേറ്റം ഉണ്ടായി.
എസ് ആൻഡ് പി 500 സൂചിക ഒരു ഘട്ടത്തിൽ മൂന്ന് ശതമാനത്തിലധികം ഉയർന്നു. ജപ്പാനീസ് ബെഞ്ചുമാർക്ക് രണ്ട് ശതമാനത്തിലധികം ഉയർന്നു, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് എത്തിയപ്പോൾ നഷ്ടം കനക്കുകയാണ്. കറൻസിയായ യെന്നിന്റെ മൂല്യത്തിലും വൻ ഇടിവുണ്ട്. ഏപ്രിൽ 9 ന് നടക്കാനിരിക്കുന്ന ക്രൂഡ് വിതരണ രാജ്യങ്ങളുടെ യോഗത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ക്രൂഡ് ഓയിൽ വിലയിൽ സമ്മർദ്ദം വർധിച്ചു.
undefined
ചൈനീസ് വിപണികൾ തിങ്കളാഴ്ച അവധി പ്രമാണിച്ച് അടച്ചിരിക്കുകയാണ്. ചരക്കിന്റെ ചരിത്രപരമായ വില തകർച്ച തടയുന്നതിനായി സൗദി അറേബ്യയും റഷ്യയും മറ്റ് വൻകിട എണ്ണ ഉൽപാദകരും ഒരു കരാറിനായി ചർച്ച നടത്തുകയാണ്.
“തുരങ്കത്തിന്റെ അവസാനത്തിൽ വെളിച്ചമുണ്ട്, പക്ഷേ അത് ഇപ്പോഴും ഒരു നീണ്ട തുരങ്കമാണ്,” ലണ്ടൻ ആസ്ഥാനമായുള്ള യൂണിക്രെഡിറ്റ് സ്പായുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ എറിക് നീൽസൺ ഞായറാഴ്ച പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു.