പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ വെള്ളിയാഴ്ച 2.4 ശതമാനം ഇടിഞ്ഞു.
കഴിഞ്ഞ ദിവസം വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ 50,000 ത്തിലേക്ക് കുതിച്ചുകയറിയ ഇന്ത്യന്‍ ഓഹരി വിപണിക്ക് പക്ഷേ, ഇന്ന് ആ നേട്ടം നിലനിര്‍ത്താനായില്ല. ഓഹരി വിപണി വന്‍ കുതിപ്പ് നടത്തിയ ഇന്നലെ നിക്ഷേപകര്‍ക്ക് ലാഭക്കണക്കുകളില്‍ ചെറിയ തോതില്‍ മുന്നേറ്റം നേടിയെടുക്കാനായി.
ഇൻട്രാ-ഡേ ട്രേഡിൽ, ബിഎസ്ഇ സെൻസെക്സ് 790 പോയിന്റ് ഇടിഞ്ഞ് 48,835 ലെവലിൽ എത്തി. ഒടുവിൽ സൂചിക 746 പോയിൻറ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് 48,878 ലെവലിൽ വ്യാപാരം അവസാനിച്ചു. ആക്സിസ് ബാങ്ക് സെൻസെക്സിൽ 4.4 ശതമാനം ഇടിഞ്ഞു. എസ്ബിഐ (3.5 ശതമാനം), ഐസിഐസിഐ ബാങ്ക് (3.7 ശതമാനം), ഇൻഡസ് ഇൻഡ് ബാങ്ക് (3.5 ശതമാനം) എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് ഓഹരികൾ.
undefined
ബജാജ് ഓട്ടോ, എച്ച് യു എൽ, ടിസിഎസ്, അൾട്രടെക് സിമൻറ്, ബജാജ് ഫിൻസെർവ് എന്നിവയാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. എൻഎസ്ഇ നിഫ്റ്റി 50 218 പോയിൻറ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് 14,372 ൽ വ്യാപാരം അവസാനിച്ചു.
റിലയൻസ് ഓഹരികൾക്ക് തിരിച്ചടി
എന്നാൽ, വിശാലമായ വിപണികൾ അല്പം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക 1.1 ശതമാനം ഇടിഞ്ഞ് 18,777.46 ലെവലിൽ എത്തി. ബിഎസ്ഇ സ്മോൾക്യാപ്പ് സൂചിക 18,442 ലെവലിൽ 0.93 ശതമാനം ഇടിഞ്ഞു.
മേഖലാപരമായ വിശകലനത്തിൽ, മിക്ക പ്രധാന സൂചികകളും താഴ്ന്ന നിലയിലായിരുന്നു. നിഫ്റ്റി മെറ്റൽ സൂചികയ്ക്ക് വൻ ഇടിവ് സംഭവിച്ചു നാല് ശതമാനമാണ് സൂചിക പിന്നോക്കം പോയത്. വ്യക്തിഗത ഓഹരികളിൽ സെയിൽ 14 ശതമാനവും ജെ എസ് പി എൽ എട്ട് ശതമാനവും ഹിന്ദുസ്ഥാൻ കോപ്പർ നാല് ശതമാനവും കുറഞ്ഞു. നിഫ്റ്റി ബാങ്ക് സൂചിക 1,000 പോയിൻറുകൾ അഥവാ 3.25 ശതമാനം ഇടിഞ്ഞ് 31,176 ലെവലിൽ എത്തി.
ഡിസംബറിലെ പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ വെള്ളിയാഴ്ച 2.4 ശതമാനം ഇടിഞ്ഞു. ആഴ്ചയിൽ ആറ് ശതമാനം ഓഹരികൾ ഉയർന്നിരുന്നു.
ഏഷ്യൻ ഓഹരികൾ താഴേക്ക്
യുഎസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനിൽ നിന്ന് സാമ്പത്തിക ഉത്തേജനം പ്രതീക്ഷിച്ചുണ്ടായ റാലിക്ക് പിന്നാലെ നിക്ഷേപകർ ലാഭം നേടിയതോടെ ഏഷ്യൻ ഓഹരികൾ റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക് എത്തി. ബൈഡന്റെ സാമ്പത്തിക ഉത്തേജന പദ്ധതികൾക്കായി കാത്തിരിക്കുകയാണ് വിപണി. യുഎസ് പ്രസിഡന്റിന്റെ അനുകൂല പ്രഖ്യാപനത്തിന് ഓഹരികളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനാകും.
ജപ്പാന് പുറത്തുള്ള ഏഷ്യാ പസഫിക് സ്റ്റോക്കുകളുടെ എം എസ് സി ഐയുടെ വിശാല സൂചിക ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ 0.6 ശതമാനം നഷ്ടത്തോടെ 720.17 പോയിന്റിലേക്ക് എത്തി. ഓസ്ട്രേലിയയുടെ ബെഞ്ച്മാർക്ക് സൂചിക 0.3 ശതമാനവും ജപ്പാനിലെ നിക്കി 0.4 ശതമാനവും ഇടിഞ്ഞു. യൂറോപ്യൻ ഓഹരികൾ ഇടിഞ്ഞു, പാൻ-യൂറോപ്യൻ STOXX 600 സൂചിക 0.4 ശതമാനം താഴേക്ക് എത്തി.