പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിനിടെ പഴയ വിമാനങ്ങൾ വിൽക്കാൻ എയർ ഇന്ത്യ. ടെൻഡർ ഓഗസ്റ്റ് 19 വരെ അയക്കാം
സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ (Air India), തങ്ങളുടെ 3 വിമാനങ്ങൾ വിൽക്കാൻ തീരുമാനിച്ചു. ഇതിനായി ടെൻഡർ ക്ഷണിച്ചു. ടാറ്റ ഗ്രൂപ്പിന് (Tata Group) കീഴിലുള്ള തല പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിലവിൽ എയർ ഇന്ത്യയുടെ ഉടമകൾ.
മൂന്ന് B777 - 200LR വിമാനങ്ങൾ വിൽക്കുവാൻ ആണ് എയർ ഇന്ത്യയുടെ തീരുമാനം. 2009 ൽ നിർമ്മിച്ചവയാണ് ഇവ. എയർ ഇന്ത്യക്ക് വേണ്ടി പുതിയ വിമാനങ്ങൾ വാങ്ങിക്കാനുള്ള തീരുമാനത്തിലാണ് ടാറ്റ കമ്പനി. എയർ ബസുമായും ബോയിങ് കമ്പനിയും ആയും പുതിയ വിമാനങ്ങൾക്ക് വേണ്ടിയുള്ള ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്.
undefined
വിമാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 16 വരെ ടെൻഡർ സമർപ്പിക്കാൻ സമയമുണ്ട്. ഇന്ത്യയിൽ നിന്ന് അമേരിക്ക വരെ യാത്ര ചെയ്യാൻ പറ്റുന്ന വലിയ ഫ്യൂവൽ എൻജിനോട് കൂടിയ വമ്പൻ വിമാനങ്ങളാണ് വിൽക്കുന്നത്. ഇവയോടൊപ്പം 128 വിമാനങ്ങളാണ് എയർഇന്ത്യക്ക് ഉള്ളത്.
Read Also: കോടികളോ ലക്ഷങ്ങളോ ഇല്ല, ആയിരങ്ങൾ മാത്രം! രത്തൻ ടാറ്റയുടെ വരുമാനം ഇതാണ്
എയർ ഇന്ത്യ മാനേജിങ് ഡയറക്ടർ ആന്റ് സിഇഒ ആയി കാംപ്ബെൽ വിൽസൺ ഉടൻതന്നെ സ്ഥാനമേൽക്കും. സിങ്കപ്പൂർ എയർലൈനിൽ ദീർഘകാലം പ്രവർത്തന പരിചയമുള്ള ഇദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സെക്യുരിറ്റി ക്ലിയറൻസ് ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ എയർ ഇന്ത്യയുടെ നടത്തിപ്പ് ഏറ്റെടുത്ത ടാറ്റ സൺസാണ് മെയ് 12 ന് കാംപ്ബെൽ വിൽസണിനെ എയർ ഇന്ത്യ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അറിയിച്ചത്.
സിങ്കപ്പൂർ എയർലൈനിന്റെ ബജറ്റ് വിമാനക്കമ്പനിയായിരുന്ന സ്കൂട്ടിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ജൂൺ 15 നാണ് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് വിരമിച്ചത്. പിന്നീട് ജൂൺ 20 ന് ദില്ലിയിലെ എയർ ഇന്ത്യ ആസ്ഥാനത്ത് ഇദ്ദേഹം വന്നിരുന്നു. അതിന് ശേഷം ഇന്ത്യയൊട്ടാകെ എയർ ഇന്ത്യയുടെ കേന്ദ്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
Read Also: ഇന്ത്യയിലെ അതിസമ്പന്നരായ സ്ത്രീകളിൽ മുന്നിൽ റോഷ്നി; പട്ടികയിൽ വൻ കുതിപ്പുമായി ഫാൽഗുനി
എന്നാൽ എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ആന്റ് സിഇഒ ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സെക്യുരിറ്റി ക്ലിയറൻസ് ആവശ്യമായിരുന്നു. ഇന്ത്യാക്കാരനാണെങ്കിലും വിദേശ പൗരനാണെങ്കിലും വിമാനക്കമ്പനികളിൽ ഉന്നത പദവികളിലേക്ക് നിയോഗിക്കപ്പെടുന്നവർക്ക് സുരക്ഷാ ക്ലിയറൻസ് ഇല്ലാതെ പ്രവർത്തിക്കാനാവില്ല.
സിങ്കപ്പൂർ എയർലൈൻസിൽ 1996 ലാണ് വിൽസൺ ജോലിക്ക് ചേർന്നത്. അന്ന് മാനേജ്മെന്റ് ട്രെയിനീ എന്ന തസ്തികയിലാണ് പ്രവർത്തനം തുടങ്ങിയത്. ന്യൂസിലാന്റിൽ പ്രവർത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് കാനഡ, ഹോങ്കോങ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും പ്രവർത്തിച്ചു. പിന്നീട് സിങ്കപ്പൂർ എയർലൈൻ സ്കൂട്ട് എന്ന ബജറ്റ് എയർലൈൻ കമ്പനിക്ക് തുടക്കം കുറിച്ചപ്പോൾ അതിന്റെ സിഇഒ ആയി തിരഞ്ഞെടുത്തതും കാംപ്ബെൽ വിൽസണിനെയാണ്. 2016 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. പിന്നീട് സിങ്കപ്പൂർ എയർലൈനിന്റെ സെയിൽസ് ആന്റ് മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റായി ചുമതലയേറ്റു. പിന്നീട് 2020 ഏപ്രിൽ മാസത്തിൽ സ്കൂട്ടിന്റെ സിഇഒ സ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചെത്തി. എയർ ഇന്ത്യയെ നയിക്കാനുള്ള ഓഫർ മുന്നിലെത്തിയതോടെയാണ് അദ്ദേഹം സ്കൂട്ടിന്റെ ചുമതലയൊഴിഞ്ഞതെന്നാണ് വിവരം.