ഓഹരി വിപണിയിൽ വൻ നേട്ടം കൊയ്ത് അദാനി പോർട്ട്സ്; വിപണി മൂല്യം ഒരു ട്രില്യൺ മറികടന്നു

By Web Team  |  First Published Dec 28, 2020, 6:37 PM IST

അദാനി ഗ്രീൻ എനർജി ലിമിറ്റഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്.


മുംബൈ: അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ വിപണി മൂല്യം ആദ്യമായി ഒരു ട്രില്യൺ രൂപ മറികടന്ന് മുന്നേറി. ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തിയതാണ് ഈ വൻ കുതിപ്പിന് കാരണം. ഈ വർഷം ഇതുവരെ 34 ശതമാനത്തിലധികമാണ് ഓഹരികളുടെ മുന്നേറ്റം. 

ബി എസ് ഇയിൽ സ്റ്റോക്ക് എക്കാലത്തെയും ഉയർന്ന നിരക്കായ 492.85 രൂപയിൽ എത്തി, ഇത് മുൻ ക്ലോസിനേക്കാൾ 3% ഉയർന്ന നിരക്കാണ്. നവംബറിൽ സ്റ്റോക്ക് 14% ഉയർന്നപ്പോൾ ഈ മാസം ഇതുവരെ ഓഹരി 20% ഉയർന്നു.

Latest Videos

undefined

അദാനി ഗ്രീൻ എനർജി ലിമിറ്റഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്.

കൃഷ്ണപട്ടണം തുറമുഖം ഏറ്റെടുത്തതിനെത്തുടർന്ന് നിരവധി ബ്രോക്കറേജുകൾ സ്റ്റോക്കിന്റെ ടാർഗെറ്റ് വില ഉയർത്തിയതിനെത്തുടർന്ന് നിക്ഷേപകർ അദാനി പോർട്ട്സിന്റെ ഓഹരി വാങ്ങലുകാരായി മാറി. കരാർ ഒപ്പിട്ട ആദ്യ ദിവസം മുതൽ ഇതിന് മൂല്യവർദ്ധന സാധ്യതയുണ്ടെന്നാണ് അനലിസ്റ്റ് അഭിപ്രായപ്പെട്ടിരുന്നത്. 

click me!