തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്കാശുപത്രികളിലും ഹൃദ്രോഗ ചികിത്സാ വിഭാഗം സ്ഥാപിക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കും.
മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയില്‍ ഇതേ സൗകര്യത്തില്‍ പുതിയ ആശുപത്രി സ്ഥാപിക്കും. സംസ്ഥാനത്തെ എണ്‍പത് ശതമാനം ക്യാന്‍സര്‍ രോഗികള്‍ക്കും ചികിത്സ നല്‍കാനുള്ള ശേഷി സര്‍ക്കാര്‍ ആശുപത്രികളിലുണ്ടാവും. 550 ഡോക്ടര്‍മാരേയും 1750 നഴ്‌സുമാരേയും നിയമിക്കും.
undefined
വ്യക്തിഗത സൂഷ്മ ആരോഗ്യ പദ്ധതി നടപ്പിലാക്കും.അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേകസംവിധാനം. ഇവരുടെ ചികിത്സാ ചിലവിനായുള്ള പണം റോഡ് ഫണ്ടില്‍ നിന്നും കണ്ടെത്തും.
ഊബറുമായി ചേര്‍ന്ന് സംസ്ഥാനതലത്തില്‍ ആംബുലന്‍സ് സര്‍വ്വീസ്. ആശ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രതിമാസ അലവന്‍സ്