മാളുകള്‍ പെരുകും കേരളം; തുറക്കുന്നത് വന്‍ സാധ്യതകളുടെ ജാലകം

By Web Team  |  First Published Aug 6, 2018, 7:46 PM IST

പുതിയ മാളുകള്‍ തുറക്കാന്‍ തുടങ്ങിയതോടെ പഴയ മാളുകളില്‍ തിരക്കിട്ട് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്


കൊച്ചി: കേരളം അടുത്തകാലത്ത് തന്നെ മാളളം ആയേക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30 ല്‍ ഏറെ മാളുകള്‍ വന്നതിന് പുറമേ മറ്റൊരു 31- 35 നും ഇടയിലുളള പദ്ധതികള്‍ ആസൂത്രണ -നിര്‍മ്മാണഘട്ടത്തിലാണ്.

മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ മെട്രോ നഗരങ്ങളില്‍ മാത്രമല്ല മാളുകള്‍ വരുന്നത്. കേരളത്തിന്‍റെ എല്ലാ ജില്ലകളിലും മാളുകള്‍ തുറക്കുകയോ നിര്‍മ്മാണ ഘട്ടത്തിലോ ആണിപ്പോള്‍. 2021 ആകുമ്പോഴേക്കും കേരളത്തില്‍ എഴുപതിന് മുകളില്‍ മാളുകളുണ്ടാവുമെന്നുറപ്പാണ്. 

Latest Videos

undefined

മാളുകളുടെ എണ്ണത്തില്‍ ദൃശ്യമായ ഈ വര്‍ദ്ധനവ് സംസ്ഥാനത്തെ റീട്ടെയ്ല്‍ മേഖലയുടെ വളര്‍ച്ച കൂടിയാണ് സൂചിപ്പിക്കുന്നത്. മാളുകള്‍ തുറക്കുന്നത് കേരളത്തിലെ തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാണ്. ഒരു മാള്‍ നടത്തിക്കൊണ്ട് പോവാന്‍ കുറഞ്ഞത് 70 തോളം ജീവനക്കാര്‍ വേണം. ഇത്തരം വ്യാപാര കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന കടകളില്‍ ജീവനക്കാരായി വീണ്ടും ഒരു 200 റോളം പേരെ വേണ്ടിവരും. 

ഇത്തരത്തില്‍ ഒരു മാളിന് അനുബന്ധമായി നേരിട്ടല്ലാതെ ഏകദേശം 700 റോളം വ്യക്തികള്‍ക്ക് കൂടി തൊഴില്‍ ലഭിക്കും. ഒരു മാളിനെ അടിസ്ഥാനപ്പെടുത്തി തന്നെ 1000 ത്തോളം പേര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ലഭിക്കുന്നു. ഇങ്ങനെ 70 തോളം മാളുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയ്ക്ക് ഒരു പരിധി വരെ അയവ് വരും. 

പുതിയ മാളുകള്‍ തുറക്കാന്‍ തുടങ്ങിയതോടെ പഴയ മാളുകളില്‍ തിരക്കിട്ട് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുകയാണ്. തിരുവനന്തപുരത്ത് നിര്‍മ്മാണം നടക്കുന്ന ലുലുമാളാണ് നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും വലിയ കെട്ടിട സമുശ്ചയം. ഇത്തരം മാളുകളിലൂടെ കേരള സര്‍ക്കാരിന്‍റെ ഖജനാവിലെത്തുക കോടികളാണ്.  

click me!