കേരള ബാങ്ക്; ലയന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി

By Web Team  |  First Published Oct 4, 2018, 11:42 AM IST

19 വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുളള അനുമതിയാണ് റിസര്‍വ് ബാങ്ക് നല്‍കിയത്.


തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ സഹകരണ ബാങ്കളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപികരിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഉപാധികളോടെയുളള അനുമതിയാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. 19 വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുളള റിസര്‍വ് ബാങ്ക് അറിയിപ്പ് ബുധനാഴ്ച്ച സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.

19 വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുളള അനുമതിയാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ 804 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്‍റെ 20 ശാഖകളുടെ ചേര്‍ന്ന് 824 ശാഖകളാവും പുതിയ കേരള സഹകരണ ബാങ്ക് അഥവാ കേരള ബാങ്കിനുണ്ടാവുക. 

Latest Videos

undefined

റിസര്‍വ് ബാങ്കിന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകള്‍ പലിച്ചുകൊണ്ട് 2019 മാര്‍ച്ച് 31 ന് മുന്‍പ് ബാങ്ക് രൂപീകരണത്തിനായുളള ലയന നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിന് ശേഷം സംസ്ഥാന സര്‍ക്കാരിന് ബാങ്ക് ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണ്.  

കേരള ബാങ്ക് വരുന്നതോടെ നിലവില്‍ തുടരുന്ന സംസ്ഥാന സഹകരണ സംവിധാനത്തിന്‍റെ ത്രിതല സംവിധാനം ഇല്ലാതാവും. ജില്ലാ സഹകരണ ബാങ്കുകള്‍ ഇല്ലാതാവുന്നതിനാലാണിത്. ഇതോടെ ഇനിമുതല്‍ കേരളത്തില്‍ സഹകരണ മേഖലയില്‍ ദ്വിതല സംവിധാനമാകും ഉണ്ടാവുക.    

click me!