ബാംഗ്ലൂര്‍: പുതിയ സി.ഇ.ഓയായി സലീല്‍ പരേഖ് സ്ഥാനമേറ്റ ശേഷമുളള ആദ്യ മുഴുനീള ത്രൈമാസത്തില്‍ ഇന്‍ഫോസിസിന് മുന്നേറ്റം. മാര്‍ച്ച് 31 ന് അവസാനിച്ച നാലാം ത്രൈമാസത്തില്‍ ഇന്‍ഫോസിസ് 3,690 കോടി രൂപ ലാഭം നേടി.
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഐ.ടി. സേവന ദാതാക്കാളാണ് ഇന്‍ഫോസിസ്. ഇന്‍ഫോസിസ് നടപ്പാക്കിയ പുതിയ വിജയതന്ത്രമാണ് ഈ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്ന് സലീല്‍ പരേഖ് അഭിപ്രായപ്പെട്ടു.
undefined
ഇന്‍ഫോസിസിന്‍റെ പുതിയ മാനേജ്മെന്‍റ് തന്ത്രത്തിന് പ്രധാനമായും നാല് തൂണുകളാണ് ഉളളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതിക സേവനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുക, മുഖ്യ ബിസിനസിന്‍റെ കരുത്ത് കൂട്ടുക, ജീവനക്കാരുടെ കഴിവുകള്‍ വളര്‍ത്തുക, വിദേശ മാര്‍ക്കറ്റുകളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയായിരുന്നു ഇന്‍ഫോസിസിന്‍റെ വിജയമന്ത്രങ്ങളെന്ന് അദ്ദേഹം അറിയിച്ചു.
അവയുടെ ശക്തമായ നടപ്പാക്കലാണ് ഇന്‍ഫോസിസിന്‍റെ വിജയങ്ങള്‍ക്ക് കാരണമായതെന്നാണ് ഇന്‍ഫോസിസ് അറിയിച്ചു. 2019 മാര്‍ച്ച് എത്തുമ്പോഴേക്കും 6 മുതല്‍ 8 ശതമാനം റവന്യൂ വളര്‍ച്ചയാണ് ഇന്‍ഫോസിസിന്‍റെ ലക്ഷ്യമെന്ന് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.