ദില്ലി: പെട്രോള്‍, ഡീസല്‍ വില അടിക്കടി ഉയരുന്നതിന്റെ പ്രതിഫലനം അവശ്യ സാധന വിലകളില്‍ കണ്ടുതുടങ്ങി. മൊത്ത വിലസൂചികയില്‍ 30 മാസത്തിനിടയിലെ ഏറ്റവും വലിയ വാര്‍ഷിക വര്‍ധനയാണ് കഴിഞ്ഞ ജനുവരിയില്‍ രേഖപ്പെടുത്തിയത്. മൊത്തം വിലക്കയറ്റ തോത് 5.25% ആണ്. 2016 ജനുവരിയിലേതിനേക്കാള്‍ 31.1% വര്‍ധനയാണ് പെട്രോള്‍, ഡീസല്‍ വിലകളില്‍. ഇത് മിക്ക ഉല്‍പന്ന വിലകളെയും സ്വാധീനിച്ചു.