ശക്തികാന്ത ദാസിന്‍റെ നിയമനം; ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍

By Web Team  |  First Published Dec 12, 2018, 12:20 PM IST

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബിഎസ്ഇ  സെന്‍സെക്സ് 350 പോയിന്‍റ് ഉയര്‍ന്ന് 35,500 ല്‍ വ്യാപാരം തുടരുന്നു. എന്‍എസ്ഇ നിഫ്റ്റി 110 പോയിന്‍റ് ഉയര്‍ന്ന് 10,700 ലും വ്യാപാരം തുടരുകയാണ്. 


മുംബൈ: പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ നേട്ടം. രാവിലെ നേട്ടത്തോടെയാണ് മുംബൈ ഓഹരി സൂചികയായ സെന്‍സെക്സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും വ്യാപാരം ആരംഭിച്ചത്. 

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് 350 പോയിന്‍റ് ഉയര്‍ന്ന് 35,500 ല്‍ വ്യാപാരം തുടരുന്നു. എന്‍എസ്ഇ  നിഫ്റ്റി 110 പോയിന്‍റ് ഉയര്‍ന്ന് 10,700 ലും വ്യാപാരം തുടരുകയാണ്. 

Latest Videos

നിഫ്റ്റിയില്‍ ഹീറോ മോട്ടോകോര്‍പ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ ഓഹരികള്‍ നോട്ടത്തിലാണ്. നിഫ്റ്റി 50 ലെ 43 ഓഹരികളും നേട്ടത്തിലാണ്. ഇന്നലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ രാജി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശക്തികാന്ത ദാസിന്‍റെ നിയമനത്തോടെ പൊതുമേഖല ബാങ്കുകളുടെ പുനര്‍മൂലധന നിക്ഷേപമടക്കമുളള വിഷയങ്ങളില്‍ മുന്‍ നിലപാടുകള്‍ തുടരുമെന്ന തോന്നലാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ നേട്ടത്തിന് കാരണമായതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.    

click me!