യെസ് ബാങ്കിന്‍റെ മൂന്നാം പാദ ഫലം ഇന്ന് പുറത്തുവരും. മാനേജ്മെന്‍റിലെ തര്‍ക്കത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഇടപടേണ്ടി വന്ന യെസ് ബാങ്കിന്‍റെ ഓഹരി വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 44 ശതമാനമാണ് ഇടിവുണ്ടായത്.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയില്‍ ഫ്ലാറ്റ് ട്രേഡിംഗാണ് ഇന്നും പുരോഗമിക്കുന്നത്. ഓട്ടോ, ഐടി, മെറ്റല്‍ വിഭാഗം ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ട്.
യെസ് ബാങ്കിന്‍റെ മൂന്നാം പാദ ഫലം ഇന്ന് പുറത്തുവരും. മാനേജ്മെന്‍റിലെ തര്‍ക്കത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഇടപടേണ്ടി വന്ന യെസ് ബാങ്കിന്‍റെ ഓഹരി വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 44 ശതമാനമാണ് ഇടിവുണ്ടായത്. 195 രൂപയിലാണ് യെസ് ബാങ്ക് ഓഹരികളുടെ വ്യാപാരം നടക്കുന്നത്. അതിനാല്‍ തന്നെ ഇന്ന് പുറത്തു വരാനിരിക്കുന്ന മൂന്നാം പാദ ഫലം നിര്‍ണ്ണായകമാണ്.
10840 തിനരികെയാണ് നിഫ്റ്റി ഇപ്പോൾ. സെന്‍സെക്സ് 60 പോയിന്‍റിലധികം ഉയര്‍ന്ന് 36172 ലാണ് വ്യാപാരം നടക്കുന്നത്.