സൺ ഫാർമ, യുപിഎല്‍, ടൈറ്റന്‍, ജെഎസ്‍ഡബ്ല്യു സ്റ്റീല്‍, യെസ് ബാങ്ക് എന്നിവയാണ് നേട്ടത്തിലായ ഓഹരികളിൽ ആദ്യ സ്ഥാനക്കാര്‍.
മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 300 പോയിന്‍റിലധികം ഉയർന്ന് 36,140പോയിന്‍റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 90 പോയിന്‍റിലധികം കൂടി 108,76 പോയിന്‍റിലാണ് നിലവിൽ മുന്നേറുന്നത്.
സൺ ഫാർമ, യുപിഎല്‍, ടൈറ്റന്‍, ജെഎസ്‍ഡബ്ല്യു സ്റ്റീല്‍, യെസ് ബാങ്ക് എന്നിവയാണ് നേട്ടത്തിലായ ഓഹരികളിൽ ആദ്യ സ്ഥാനക്കാര്‍. കോൾ ഇന്ത്യ, എന്‍ടിപിസി, ഭാരതി ഇൻഫ്രാടെൽ എന്നിവയാണ് താരതമ്യേന നഷ്ടത്തിലായ ഓഹരികൾ.