ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്; സെന്‍സെക്സ് 200 പോയിന്‍റ് ഉയര്‍ന്നു

By Web Team  |  First Published Nov 1, 2018, 12:41 PM IST

സെന്‍സെക്സ് ഇന്ന് 200 പോയിന്‍റ് ഉയര്‍ന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34,650.63 എന്ന നിലയിലാണ്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 34,442.05 എന്ന നിലയില്‍ നിന്നാണ് വിപണി കയറിയത്.


മുംബൈ: ബിഎസ്ഇ സെൻസെക്സ്, എൻഎസ്ഇ നിഫ്റ്റി എന്നിവയില്‍ രാവിലെ ഉണര്‍വ് പ്രകടമാണ്. ഐടി, എഫ്.എം.സി.ജി ഓഹരികൾ താഴോട്ടു പോയി. ബാങ്കിങ്, ഓട്ടോ ഓഹരികളിലെ ലാഭം. ഒക്ടോബറിൽ വാഹന വിൽപന സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് ഓട്ടോ കമ്പനികളുടെ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിച്ചു. 

ഡോളറിനെതിരെ രൂപ കരുത്താർജിച്ചതും ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് നേരിട്ടതുമാണ് ഓഹരി വിപണിയില്‍ നേട്ടമുണ്ടാകാന്‍ പ്രധാനകാരണം. ബുധനാഴ്ച ആഭ്യന്തര വിപണിയിൽ നിന്ന് നിക്ഷേപകർ 1,142.92 കോടി രൂപയുടെ ഓഹരി വാങ്ങിയിരുന്നു. 

Latest Videos

സെന്‍സെക്സ് ഇന്ന് 200 പോയിന്‍റ് ഉയര്‍ന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34,650.63 എന്ന നിലയിലാണ്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 34,442.05 എന്ന നിലയില്‍ നിന്നാണ് വിപണി കയറിയത്. നിഫ്റ്റി 10,386.60 ത്തില്‍ വ്യാപാരം തുടങ്ങി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10,441.70 എന്ന നിലയിലാണ്. 

click me!