ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിച്ചു

By Web Team  |  First Published Nov 30, 2018, 4:54 PM IST

ബാങ്കിംഗ്, ഇന്‍ഫ്ര, ലോഹം, ഊര്‍ജം ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ ഫാര്‍മ, ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി. 
 


മുംബൈ: വെള്ളിയാഴ്ച്ച വ്യാപാരത്തില്‍ ഓഹരി വിപണിക്ക് നേട്ടം. സെന്‍സെക്സ് 25 പോയിന്‍റ് നേട്ടത്തില്‍ 36,195 ലും നിഫ്റ്റി 22 പോയിന്‍റ് ഉയര്‍ന്ന് 10,880 ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. വിപണി ക്ലോസ് ചെയ്യുമ്പോള്‍ ബിഎസ്ഇയിലെ 1278 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1310 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബാങ്കിംഗ്, ഇന്‍ഫ്ര, ലോഹം, ഊര്‍ജം ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ ഫാര്‍മ, ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി. 

Latest Videos

undefined

യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. 

ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 

click me!