ഫ്ലാറ്റ് ‍ട്രേഡിംഗിലേക്ക് വഴുതിവീണ് ഇന്ത്യൻ ഓഹരി വിപണി

By Web Team  |  First Published Jan 23, 2019, 11:50 AM IST

വിവിധ സെക്ടറുകളിൽ സമ്മിശ്ര പ്രതികരണമാണ് വിപണിയില്‍ ഇന്ന് ദൃശ്യമാകുന്നത്. ഓട്ടോ മൊബൈൽ ഓഹരികൾ ചെറിയ രീതിയിൽ വില്‍പ്പന സമ്മർദ്ദം നേരിടുന്നുണ്ട്.


മുംബൈ: ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഫ്ലാറ്റ് ട്രേഡിംഗിലാണ് വ്യാപാരം മുന്നേറുന്നത്. നിഫ്റ്റിയില്‍ 10,900 പോയിന്‍റിന് മുകളിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

വിവിധ സെക്ടറുകളിൽ സമ്മിശ്ര പ്രതികരണമാണ് വിപണിയില്‍ ഇന്ന് ദൃശ്യമാകുന്നത്. ഓട്ടോ മൊബൈൽ ഓഹരികൾ ചെറിയ രീതിയിൽ വില്‍പ്പന സമ്മർദ്ദം നേരിടുന്നുണ്ട്. 826 ഓഹരികളിൽ മുന്നേറ്റമുണ്ടായിട്ടുണ്ട്. 539 ഓഹരികളിൽ നഷ്ടം നേരിടുന്നു. 82 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

Latest Videos

സീ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, വിപ്രോ, എച്ച്‍യുഎല്‍ എന്നിവയാണ് നല്ല പ്രകടനം നടത്തുന്ന ഓഹരികളിൽ ആദ്യ സ്ഥാപനങ്ങളിൽ. ഇൻഫോസിസ്, അദാനി പോർട്ട്സ്, ടാറ്റാ മോട്ടോഴ്സ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന ഓഹരികൾ. രൂപയുടെ മൂല്യം ഡോളറിനെതിരെ 71.19  എന്ന നിലയിലാണിപ്പോള്‍. 

click me!