ഓഹരി വിപണിയില്‍ ഇടിവ്; നിഫ്റ്റി 100 പോയിന്‍റ് ഇടിഞ്ഞു

By Web Team  |  First Published Oct 23, 2018, 11:58 AM IST

ആദ്യ മണിക്കൂറിൽ നേരിയ നേട്ടത്തിലായിരുന്ന വിപണി. തുടർന്ന്, ഏഷ്യൻ വിപണിയിലെയും, അമേരിക്കൻ വിപണിയിലെയും ഇടിവിനെ തുടര്‍ന്ന് ഇന്ത്യൻ ഓഹരിയും ഇടിഞ്ഞു.


മുംബൈ: അന്താരാഷ്ട്ര വിപണിയിലെ ഇടിവിനെ തുടര്‍ന്ന് ഇന്ത്യൻ ഓഹരി വിപണിയിലും ഇടിവ്. സെൻസെക്സ് 200 പോയിന്‍റ് താഴ്ന്ന് 33,950 ലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയും 91.40 പോയിന്‍റ് താഴ്ന്ന് 10,153 ലാണ് വ്യാപാരം. 

ആദ്യ മണിക്കൂറിൽ നേരിയ നേട്ടത്തിലായിരുന്ന വിപണി. തുടർന്ന്, ഏഷ്യൻ വിപണിയിലെയും, അമേരിക്കൻ വിപണിയിലെയും ഇടിവിനെ തുടര്‍ന്ന് ഇന്ത്യൻ ഓഹരിയും ഇടിഞ്ഞു. എന്നാല്‍, ഏഷ്യൻ വിപണികളിൽ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യൻ ഓഹരി വിപണിയിൽ. ഏഷ്യൻ പെയിന്‍റ്സ്, സൺ ഫാർമ, വിപ്രോ എന്നി ഓഹരികളാണ് മോശം പ്രകടനം നടത്തുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ.

Latest Videos

click me!