ദില്ലി: ഇന്ത്യയുടെ കയറ്റുമതി വരുമാനം ഡിസംബറില്‍ മുന്‍ കൊല്ലം ഇതേ കാലത്തേക്കാള്‍ 5.72% ഉയര്‍ന്ന് 2390 കോടി ഡോളറായി. ഇറക്കുമതി 0.46% വര്‍ധനയോടെ 3425 കോടി ഡോളറാണ്.
ഇറക്കുമതി ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമായ വിദേശ വ്യാപാര കമ്മി 1036 കോടി ഡോളറാണ്. എണ്ണ ഇറക്കുമതി 14.6% ഉയര്‍ന്ന് 764.5 കോടി ഡോളറിന്റേതായി. ഏപ്രില്‍ ഡിസംബര്‍ കാലയളവില്‍ കയറ്റുമതി മുന്‍ കൊല്ലത്തേക്കാള്‍ 0.75% വര്‍ധനയോടെ 19880 കോടി ഡോളറായപ്പോള്‍ ഇറക്കുമതി 7.42% കുറഞ്ഞ് 2753 കോടി ഡോളറായി.