ഉത്സവ സീസണിലെ ആവശ്യകത വര്‍ദ്ധിച്ചതും വിവാഹവുമായി ബന്ധപ്പെട്ട വാങ്ങല്‍ കൂടിയതും ഇന്ത്യന്‍ ഓഹരി വിപണിയിലെ മോശം അവസ്ഥയുമാണ് സ്വര്‍ണ്ണവില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ ഘടകങ്ങള്‍. ഇന്ത്യയിലെ സ്വര്‍ണ്ണവില നിശ്ചയിക്കുന്നതില്‍ വലിയ സ്വാധീനം ചെലത്തുന്നതുന്ന സിംഗപ്പൂര്‍ സ്വര്‍ണ്ണവിലയും ഉയര്‍ന്ന നിലയിലാണ്.
രാജ്യത്ത് ഓരോ ദിവസവും സ്വര്‍ണ്ണവില ഉയരുകയാണ്. ഒക്ടോബര്‍ മാസത്തില്‍ ഏകദേശം ആയിരം രൂപയുടെ വര്‍ദ്ധനയാണ് പവന് സ്വര്‍ണ്ണവിലയിലുണ്ടായത്. സ്വര്‍ണ്ണവില ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ അധിക ദിനം കഴിയും മുന്‍പേ റെക്കോര്‍ഡുകള്‍ തകരുമെന്നാണ് ഈ മേഖലയിലുളളവരുടെ വിലയിരുത്തല്‍.
നിലവില്‍ പവന് 23,760 രൂപയാണ് നിരക്ക്. എന്നാല്‍, ദീപാവലിക്കാലം വരുന്നതിനാല്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒരു പവന്‍ സ്വര്‍ണ്ണത്തിന് (എട്ട് ഗ്രാം) 24,160 രൂപയാണ് ഇതുവരെയുളള റെക്കോര്‍ഡ് വില. ഇക്കഴിഞ്ഞ ഒക്ടോബര്‍ 25 ന് 23,760 രൂപയില്‍ എത്തിയ സ്വര്‍ണ്ണവില പിന്നീട് കുറഞ്ഞിട്ടില്ല. ഒക്ടോബര്‍ ഒന്നാം തീയതി രേഖപ്പെടുത്തിയ 22,760 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
undefined
ഉത്സവ സീസണിലെ ആവശ്യകത വര്‍ദ്ധിച്ചതും വിവാഹവുമായി ബന്ധപ്പെട്ട വാങ്ങല്‍ കൂടിയതും ഇന്ത്യന്‍ ഓഹരി വിപണിയിലെ മോശം അവസ്ഥയുമാണ് സ്വര്‍ണ്ണവില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ ഘടകങ്ങള്‍. ഇന്ത്യയിലെ സ്വര്‍ണ്ണവില നിശ്ചയിക്കുന്നതില്‍ വലിയ സ്വാധീനം ചെലത്തുന്നതുന്ന സിംഗപ്പൂര്‍ സ്വര്‍ണ്ണവിലയും ഉയര്‍ന്ന നിലയിലാണ്. ഇതോടെ അടുത്തകാലത്ത് സ്വര്‍ണ്ണ വിലയില്‍ കുറവുണ്ടാകാനുള്ള സാധ്യത മങ്ങി.
ഒരു ഔണ്‍സിന് (31.1 ഗ്രാം) സിംഗപ്പൂരിലെ സ്വര്‍ണ്ണവിലയില്‍ 0.27 ശതമാനത്തിന്‍റെ വര്‍ദ്ധനയാണുണ്ടായത്. ഇതോടെ സ്വര്‍ണ്ണവില ഗ്രാമിന് 1235.90 യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ നിരക്ക് കുറവാണ്. ഗ്രാമിന് 2,970 രൂപയാണ് സംസ്ഥാനത്തെ വില. മറ്റിടങ്ങളില്‍ നിരക്ക് 2,995 മുതല്‍ 3,125 രൂപ വരെയാണ്.
ഈ വര്‍ഷം നിക്ഷേപകര്‍ക്ക് മഞ്ഞ ലോഹത്തോട് താല്‍പര്യം വര്‍ദ്ധിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഇതോടെ ഇന്ത്യയിലേക്കുളള സ്വര്‍ണ്ണ ഇറക്കുമതി വര്‍ദ്ധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. നിലവില്‍ സ്വര്‍ണ്ണ ഇറക്കുമതിയില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍ വര്‍ഷം 850 മുതല്‍ 900 ടണ്‍ വരെയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ സ്വര്‍ണ്ണത്തോട് നിക്ഷേപകര്‍ക്ക് വളര്‍ന്നുവരുന്ന താല്‍പര്യം കുറയാന്‍ സാധ്യയുളളതായും വിപണി നിരീക്ഷകര്‍ വാദിക്കുന്നു.