വിദേശ ഫണ്ടുകള്‍ പുറത്തേക്ക് പ്രവഹിച്ചതും രൂപയ്ക്ക് ഭീഷണിയായി. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് ദൃശ്യമായതും രൂപയുടെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
മുംബൈ: വെള്ളിയാഴ്ച്ചയും വിനിമയ വിപണിയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നാണയത്തിന് സുഖകരമല്ല. പിടിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.44 എന്ന താഴ്ന്ന നിലയിലാണ്. ഇന്ന് 17 പൈസുടെ ഇടിവാണ് രൂപ നേരിട്ടത്.
വ്യാഴാഴ്ച്ച രൂപയുടെ മൂല്യത്തില്‍ 11 പൈസയുടെ ഇടിവാണ് നേരിട്ടത്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.27 എന്ന താഴ്ന്ന നിലയിലായിരുന്നു. ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിന് ഇന്ന് ആവശ്യകത വലിയതോതില്‍ വര്‍ദ്ധിച്ചത് രൂപയെ മൂല്യത്തില്‍ വലിയ ഇടിവിന് കാരണമായി.
വിദേശ ഫണ്ടുകള്‍ പുറത്തേക്ക് പ്രവഹിച്ചതും രൂപയ്ക്ക് ഭീഷണിയായി. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് ദൃശ്യമായതും രൂപയുടെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.