ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം ഉയര്‍ന്നു; രണ്ടാംപാദത്തില്‍ 24.77% വര്‍ദ്ധന

By Web Desk  |  First Published Oct 26, 2016, 6:48 AM IST

474.93 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് ഇക്കാലയളവില്‍ കൈവരിച്ചു. 41.11 ശതമാനം വര്‍ധനവാണ് പ്രവര്‍ത്തന ലാഭത്തിലുള്ളത്. മൊത്തം വരുമാനം 24.93 ശതമാനം വര്‍ധനവോടെ 987.73 കോടി രൂപയായി ഉയര്‍ന്നെന്നും ഫെഡറല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. എത്തിയിട്ടുണ്ട്. വായ്പകളിലും രണ്ടാപാദത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 21.13 ശതമാനം വളര്‍ച്ചയോടെ 1,50,986 കോടി രൂപയാണ് മൊത്തം ബിസിനസ്. വായ്പകളുടെ അടിസ്ഥാനത്തില്‍ 1819.72 കോടി രൂപയാണ് നിഷ്‌ക്രിയ ആസ്തി. അറ്റ നിഷ്‌ക്രിയ ആസ്തി 1.61 ശതമാനമെന്ന നിലയില്‍ 1039.74 കോടി രൂപയാണ്.

click me!