ആമസോണിന്റെ പേരില്‍ വ്യാജ ഇ-മെയില്‍; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

By Web Desk  |  First Published Dec 25, 2016, 11:32 AM IST

ആമസോണില്‍ നിന്നാണെന്നുപറഞ്ഞ് നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങള്‍ നല്‍കുവാന്‍ അവശ്യപ്പെടുന്ന ഇ-മെയിലുകള്‍ ലഭിച്ചാല്‍ അതിന് യാതൊരുകാരണവശാലും മറുപടികള്‍ അയക്കരുതെന്നും ആമസോണ്‍ ആവശ്യപ്പെട്ടു. ആമസോണിന്റെ ഒറിജിനല്‍ ലോഗോയും വെബ് പേജുകളുമൊക്കെ ഉപയോഗിച്ചാണ് തട്ടിപ്പുകാരും ഇമെയിലുകള്‍ തയ്യാറാക്കിയിട്ടുള്ളത്. 

ഇത്തരം ഇമെയിലുകളില്‍ ചിലവയില്‍ നിങ്ങളുടെ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ആമസോണില്‍ നിന്നുള്ള ഒരുസാധനമോ ഗിഫ്‌റ്റോ ഡെലിവറി ചെയ്യാന്‍ കഴിയുന്നില്ല എന്നാകും എഴുതിയിരിക്കുക. മറ്റുചിലവയില്‍ ഈ ഐറ്റം നിങ്ങള്‍ വാങ്ങിയതെങ്കില്‍ ദയവായി കാന്‍സല്‍ ചെയ്യാന്‍ അടിയിലെ ലിങ്കില്‍ ക്ലിക്കുചെയ്യുക എന്നായിരിക്കും എഴുതിയിരിക്കുക. ക്ലിക്കുചെയ്യുമ്പോള്‍ മറ്റൊരു പേജിലേക്ക് എത്തുകയും അവിടെ വ്യക്തിഗതമായതും ബാങ്ക് അക്കൗണ്ടിലേതുമായ വിവരങ്ങളാണ് നല്‍കുവാന്‍ അവശ്യപ്പെടുക. 

Latest Videos

ലോഗോയൊക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും സൂക്ഷിച്ചു പരിശോധിച്ചാല്‍ ഇവ അയച്ചിരിക്കുന്നത് ആമസോണിന്റെ ഒഫീഷ്യല്‍ ഇ-മെയിലില്‍ നിന്നല്ലെന്ന് മനസ്സിലാകുമെന്നും മറുപടി അയയ്ക്കാതെ ഇത്തരം ഇമെയിലുകള്‍ ഡിലീറ്റുചെയ്ത് കളയുന്നതാണ് നല്ലതെന്നും ആമസോണ്‍ അറിയിക്കുന്നു. അതുപോലെ കമ്പനി ഒരിക്കലും ഇമെയിലിലൂടെ ഉപഭോക്താക്കളോട് ബാങ്കിങ്ങ് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആമസോണ്‍ വ്യക്തമാക്കി
 

click me!