ആഭ്യന്തര മന്ത്രാലയത്തിന് അനുവദിച്ച ബജറ്റ് വിഹിതത്തില്‍ വര്‍ധന; സിംഹഭാഗവും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക്

By Web Team  |  First Published Feb 1, 2020, 6:57 PM IST

കഴിഞ്ഞ ബജറ്റില്‍ 1.03 ലക്ഷം കോടിയാണ് നല്‍കിയിരുന്നത്. 2042 കോടിയുടെ വര്‍ധനവാണ് ഇക്കുറി ബജറ്റ് വിഹിതത്തില്‍ ഉണ്ടായത്. 


ദില്ലി: കേന്ദ്ര ബജറ്റ് 2020 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നീക്കിവച്ചത് 1,05,244.34 കോടി രൂപ. പൊലീസ് സേനകള്‍ക്കും 2021 സെന്‍സസിനുമായാണ് ഈ തുക നീക്കിവച്ചത്. കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചതിനേക്കാള്‍ കൂടുതല്‍ തുക ഇക്കുറി അനുവദിച്ചിട്ടുണ്ട്. 

കഴിഞ്ഞ ബജറ്റില്‍ 1.03 ലക്ഷം കോടിയാണ് നല്‍കിയിരുന്നത്. 2042 കോടിയുടെ വര്‍ധനവാണ് ഇക്കുറി ബജറ്റ് വിഹിതത്തില്‍ ഉണ്ടായത്. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി 4278 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയത്. സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതികള്‍ക്കായി 842.45 കോടിയും പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി 1126.62 കോടിയുമായാണ് നീക്കിവച്ചത്.

Latest Videos

അതേസമയം, ആഭ്യന്തര മന്ത്രാലയത്തിന് അനുവദിച്ചിരിക്കുന്ന ബജറ്റ് വിഹിതത്തിന്റെ സിംഹഭാഗവും അര്‍ദ്ധസൈനിക വിഭാഗത്തിന് വേണ്ടിയുള്ളതാണ്. 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് 92054.53 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
 

click me!