മെയ് മാസത്തിൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ഷാ ആഭ്യന്തരമന്ത്രിയാകുകയും ചെയ്തതോടെ ചില നയങ്ങൾ ശക്തി പ്രാപിച്ചു.
ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയെക്കാൾ സാമൂഹികവും രാഷ്ട്രീയവുമായ അജണ്ട നടപ്പാക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ക്രിസ്റ്റഫര്‍ വുഡ്. ജെഫറീസിലെ ഇക്വിറ്റി സ്ട്രാറ്റജിയുടെ ആഗോള തലവനാണ് ക്രിസ്റ്റഫർ വുഡ്. മോദിയുടെ ഘടനാപരമായ പരിഷ്കാരങ്ങളുടെ പിന്തുണക്കാരനായി അദ്ദേഹം തുടരുകയാണെങ്കിലും, പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് വുഡിന്‍റെ പരാമര്‍ശം, വുഡ് തന്റെ പ്രതിവാര കുറിപ്പിലാണ് (GREED & fear) ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ഹിന്ദു മേധാവിത്വ അജണ്ട പിന്തുടരാൻ അവർ താല്‍പര്യം കാണിക്കുന്നതായും വുഡ് അഭിപ്രായപ്പെടുന്നു. ക്രമസമാധാനം പൂർണ്ണമായും തകരുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായില്ലെങ്കില്‍ ഇന്ത്യൻ ഓഹരി വിപണിയില്‍ ഇപ്പോഴത്തെ വിഷയങ്ങള്‍ നേരിട്ട് സ്വാധീനം ചെലുത്താനിടയില്ലെന്നും വുഡ് നിരീക്ഷിക്കുന്നു. ഇക്കാര്യത്തിൽ, മെയ് മാസത്തിൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ഷാ ആഭ്യന്തരമന്ത്രിയാകുകയും ചെയ്തതോടെ ചില നയങ്ങൾ ശക്തി പ്രാപിച്ചു.
ഇന്ത്യയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയെന്ന നിലയിലും ബിജെപിയുടെ പ്രസിഡന്റായി മോദിയുടെ തിരഞ്ഞെടുപ്പ് വീണ്ടും വിജയകരമായി കൈകാര്യം ചെയ്ത വ്യക്തിയെന്ന നിലയിലും അദ്ദേഹം ഇപ്പോള്‍ സാമൂഹിക അജണ്ട നടപ്പാക്കാനുള്ള തിടുക്കത്തിലാണ്. അവര്‍ക്ക് സാമ്പത്തിക അജണ്ടയെക്കാള്‍ പ്രധാനമാണ് സാമൂഹികവും രാഷ്ട്രീയവുമായ അജണ്ട, ”വുഡ് എഴുതി. ആർഎസ്‌എസ് സാമൂഹ്യ- മതപരമായ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കളാണെന്ന് വുഡിന് അഭിപ്രായപ്പെടുന്നു.