പാസഞ്ചര്‍ വാഹന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം, ആദ്യ സ്ഥാനം കരസ്ഥമാക്കി ഹ്യൂണ്ടയ്

By Web Team  |  First Published Oct 13, 2019, 11:26 PM IST

യൂട്ടിലിറ്റി യാത്രാ വാഹന വിഭാഗത്തില്‍ ഏപ്രില്‍ - സെപ്റ്റംബര്‍ മാസത്തില്‍ 77,397 യൂണിറ്റുകളുടെ വര്‍ധനയാണുണ്ടായത്. 


മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ നാല് ശതമാനത്തിന്‍റെ വര്‍ധനയാണ് പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് രാജ്യത്തിന് കൈവരിക്കാനായത്. എസ്ഐഎഎമ്മിന്‍റെ (സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ്) കണക്കുകള്‍ പ്രകാരം ഹ്യൂണ്ടയ‍് ആണ് ഈ വിഭാഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 

1.03 ലക്ഷം യൂണിറ്റുകളാണ് ഹ്യൂണ്ടയ് മോട്ടോര്‍ ഇന്ത്യ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ലോകത്തിന്‍റെ വ്യത്യസ്ത ഇടങ്ങളിലേക്ക് കയറ്റി വിട്ടത്. ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് 3,65,282 യൂണിറ്റുകളാണ് പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 3,49,951 യൂണിറ്റുകളായിരുന്നു.  

Latest Videos

എസ്ഐഎഎമ്മിന്‍റെ കണക്കുകള്‍ പ്രകാരം കാര്‍ ഷിപ്പ്മെന്‍റില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 5.61 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. യൂട്ടിലിറ്റി യാത്രാ വാഹന വിഭാഗത്തില്‍ ഏപ്രില്‍ - സെപ്റ്റംബര്‍ മാസത്തില്‍ 77,397 യൂണിറ്റുകളുടെ വര്‍ധനയാണുണ്ടായത്. 
 

click me!