ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 7.7 ശതമാനമായെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി റിപ്പോര്‍ട്ട്. നവംബറിൽ 7.48 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.
ദില്ലി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 7.7 ശതമാനമായെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി റിപ്പോര്‍ട്ട്. നവംബറിൽ 7.48 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഒക്ടോബറിൽ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.45 ശതമാനമായിരുന്നു തൊഴിലില്ലായ്മ.
നഗരമേഖലകളിൽ തൊഴിലില്ലായ്മ 8.91 ശതമാനമാണ്. നവംബറിൽ 8.89 ശതമാനമായിരുന്നു. ഗ്രാമമേഖലകളിൽ തൊഴിലില്ലായ്മ കൂടുതൽ ശക്തമായി ഉയര്‍ന്നു. ഒരു മാസത്തിനിടെ 6.82 ശതമാനത്തിൽ നിന്ന് 7.13 ശതമാനമായി.ത്രിപുര, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ. 20 ശതമാനത്തിന് മുകളിലാണ് ഇവിടെ തൊഴിലില്ലായ്മ നിരക്ക്. കര്‍ണാടകത്തിലും അസമിലുമാണ് തൊഴിലില്ലായ്മ ഏറ്റഴും കുറവ്, 0.9 ശതമാനം. ത്രിപുരയാണ് ഏറ്റവും മുന്നിൽ. 28.6 ശതമാനം. ഹരിയാനയിൽ 27.6 ശതമാനമാണ്.
തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള പത്തിൽ ആറ് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി ഒറ്റയ്ക്കോ, അല്ലെങ്കിൽ സഖ്യകക്ഷികളുമായി ചേര്‍ന്നോ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബറിൽ 16 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ദില്ലിയിൽ 11.2 ശതമാനത്തിലേക്ക് എത്തി.