രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇടിയുന്നു. രണ്ട് പതിറ്റാണ്ടിനിടയിലെ താഴ്ന്ന നിരക്കിലാണ് ക്രൂഡോയിൽ വില. ബ്രെന്‍റ് ക്രൂഡിന് 45 ഡോളറും സാധാരണ ക്രൂഡിന് 43 ഡോളറിനടത്തുമാണ് ഒരു ബാരലിന് ആഗോള വിപണിയിലെ നില. ഒപെക് കൂട്ടായ്മയുടെ നിർദ്ദേശം മറികടന്നും എണ്ണ ഉത്പാദനം കൂടിയതാണ് ക്രൂഡോയിൽ വില ഇടിക്കുന്നത്. ഈ വർഷം മാത്രം 20 ശതമാനം നഷ്ടം ക്രൂഡോയിൽ വിലയിലുണ്ടായിട്ടുണ്ട്.