കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ ജിഎസ്ടി നടപ്പാക്കും, 'ജിഎസ്ടി-2'

By Web Team  |  First Published Dec 27, 2018, 2:53 PM IST

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുളള പ്രകടന പത്രികയില്‍ ജിഎസ്ടി -2 ഉള്‍പ്പെടുത്തുമെന്നും പെട്രോള്‍ ഉള്‍പ്പടെയുളളവയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും മന്‍പ്രീദ് ബാദല്‍ പറഞ്ഞു. നിലവിലുളള ചരക്ക് സേവന നികുതിയില്‍ തിരുത്താന്‍ കഴിയാത്ത വിധം പിഴവുകള്‍ ഉളളതായി അദ്ദേഹം ആരോപിച്ചു. 

ദില്ലി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുളള ജിഎസ്ടി റദ്ദാക്കുമെന്നും ഇതിന് പകരമായി ജിഎസ്ടി -2 നടപ്പാക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എഐസിസിയുടെ പ്രസ്സ് കോണ്‍ഫറന്‍സില്‍ പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുളള പ്രകടന പത്രികയില്‍ ജിഎസ്ടി -2 ഉള്‍പ്പെടുത്തുമെന്നും പെട്രോള്‍ ഉള്‍പ്പടെയുളളവയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും മന്‍പ്രീദ് ബാദല്‍ പറഞ്ഞു. നിലവിലുളള ചരക്ക് സേവന നികുതിയില്‍ തിരുത്താന്‍ കഴിയാത്ത വിധം പിഴവുകള്‍ ഉളളതായി അദ്ദേഹം ആരോപിച്ചു. 

Latest Videos

നേരത്തെ ജിഎസ്ടിയെ (ചരക്ക് സേവന നികുതി) ഗബ്ബര്‍ സിങ് ടാക്സ് എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ലോകത്ത് ചരക്ക് സേവന നികുതി നന്നായി നടപ്പാക്കിയ രാജ്യങ്ങളിലെ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതേയില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി വെട്ടിക്കുറയ്ക്കുന്നത് കേടു തീര്‍ക്കല്‍ മാത്രമാണെന്നും മന്‍പ്രീത് ബാദല്‍ ചൂണ്ടിക്കാട്ടി.  

click me!