ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍റെ ( ജിസിഎംഎംഎഫ്) യുടെ ബ്രാന്‍ഡാണ് അമൂല്‍.
മുംബൈ: ആകെ കമ്പനി ബജറ്റിന്‍റെ ഒരു ശതമാനത്തില്‍ താഴെ വരുന്ന തുക ചെലവഴിച്ച് വിപണി പിടിച്ചടക്കുന്ന അമൂല്‍ മാജിക്കിന് മറ്റൊരംഗീകാരം കൂടി. ഇന്‍റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐഎഎഐ) ഈ വര്‍ഷത്തെ മാര്‍ക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരമാണ് അമൂലിന് കഴിഞ്ഞ ദിവസം ലഭിച്ചത്.
ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍റെ ( ജിസിഎംഎംഎഫ്) യുടെ ബ്രാന്‍ഡാണ് അമൂല്‍. പാലും പാലുല്‍പ്പന്നങ്ങളുമാണ് അമൂല്‍ ബ്രാന്‍ഡിലൂടെ ജിസിഎംഎം വില്‍പ്പന നടത്തുന്നത്.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിസിഎംഎം മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി പുരസ്കാരം ഏറ്റുവാങ്ങി. 41,000 കോടി രൂപ വിപണി മൂല്യമുളള ബ്രാന്‍ഡാണ് അമൂല്‍. 36 ലക്ഷം കര്‍ഷകരാണ് അമൂലിന് കീഴില്‍ വരുന്നത്. രാജ്യത്തെ ഏറ്റവും വിപണി വിശ്വാസ്യതയുളള പാല്‍- പാലുല്‍പ്പന്ന ബ്രാന്‍ഡാണ് അമൂല്‍. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുളള മാര്‍ക്കറ്റിങ് സ്ട്രാറ്റര്‍ജി പിന്‍തുടരുന്ന അമൂലിന്‍റെ എല്ലാക്കാലത്തുമുളള പരസ്യങ്ങളിലെ താരം അമൂല്‍ ബട്ടര്‍ ഗോളാണ്.