അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതും, ഫെഡറല്‍ റിസര്‍വ് പലിശ വര്‍ദ്ധനയ്ക്ക് ശേഷം അമേരിക്കയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയുമാണ് യുഎസ് ഡോളറിന് വന്‍ ഇടിവുണ്ടാകാന്‍ കാരണം.
മുംബൈ: വിനിമയ വിപണിയില്‍ ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. ഇന്ന് 19 പൈസ മൂല്യമുയര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 69.95 എന്ന നിലയില്‍ എത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ന് താഴേക്ക് എത്തിയതോടെ വിനിമയ വിപണി ആവേശത്തിലായി.
ബാങ്കുകളും കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവരും യുഎസ് ഡോളര്‍ വലിയതോതില്‍ വിറ്റഴിക്കുന്നതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം പ്രകടമാകാനുളള പ്രധാന കാരണം. തിങ്കളാഴ്ച്ചയും രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ നാല് പൈസ മൂല്യമുയര്‍ന്ന് 70.14 എന്ന നിലയിലായിരുന്നു തിങ്കളാഴ്ച്ച രൂപയുടെ മൂല്യം.
undefined
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതും, ഫെഡറല്‍ റിസര്‍വ് പലിശ വര്‍ദ്ധനയ്ക്ക് ശേഷം അമേരിക്കയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയുമാണ് യുഎസ് ഡോളറിന് വന്‍ ഇടിവുണ്ടാകാന്‍ കാരണം. ബാരലിന് 50.50 ഡോളര്‍ ആണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.
ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 400 പോയിന്‍റ് ഇടിവ് രേഖപ്പെടുത്തി. ദേശീയ ഓഹരി സൂചിയായ നിഫ്റ്റിയും നഷ്ടത്തിലാണ്. 120 പോയിന്‍റ് നഷ്ടത്തിലാണ് നിഫ്റ്റിയില്‍ ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.