വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധനവ്; ഇന്ത്യന്‍ മൂലധന വിപണി ആവേശത്തില്‍

By Web Team  |  First Published Dec 2, 2018, 8:08 PM IST

ഏറ്റവും പുതിയ നിക്ഷേപ കണക്കുകള്‍ പ്രകാരം, ഫോറില്‍ പോര്‍ട്ട്‍ഫോളിയോ നിക്ഷേപങ്ങള്‍ (എഫ്പിഐ) വഴി 6,913 കോടി രൂപയും ഡെറ്റ് വിപണി വഴി 5,347 കോടിയും ചേര്‍ന്നാണ് 12,260 കോടി രൂപ ഇന്ത്യയിലേക്ക് എത്തിയത്. 

ദില്ലി: നവംബര്‍ മാസത്തില്‍ ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വന്‍ നിക്ഷേപ പ്രവാഹം. കഴിഞ്ഞമാസം 12,260 കോടി രൂപയാണ് ഇന്ത്യയിലേക്ക് ഒഴുകിയത്. കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണിത്.

ഏറ്റവും പുതിയ നിക്ഷേപ കണക്കുകള്‍ പ്രകാരം, ഫോറില്‍ പോര്‍ട്ട്‍ഫോളിയോ നിക്ഷേപങ്ങള്‍ (എഫ്പിഐ) വഴി 6,913 കോടി രൂപയും ഡെറ്റ് വിപണി വഴി 5,347 കോടിയും ചേര്‍ന്നാണ് 12,260 കോടി രൂപ ഇന്ത്യയിലേക്ക് എത്തിയത്. 

Latest Videos

ജനുവരി മാസത്തിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപ തോതാണിത്. ജനുവരിയില്‍ മൂലധന വിപണിയിലേക്ക് എഫ്പിഐകള്‍ വഴി 22,240 കോടി രൂപയായിരുന്നു എത്തിയത്. 

click me!