വിമാനത്തില്‍ കയറേണ്ട, വിസ എടുക്കേണ്ട: ഏഴ് ലോകാത്ഭുതങ്ങള്‍ വെറും 50 രൂപയ്ക്ക് കാണാം

By Web Team  |  First Published Feb 26, 2019, 3:23 PM IST

ടൂറിസ്റ്റുകള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പാര്‍ക്കിന് വേസ്റ്റ് ടു വണ്ടര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. താജ് മഹല്‍, ഗിസയിലെ പിരമിഡ്, പാരീസിലെ ഈഫല്‍ ടവര്‍, പിസയിലെ ചരിഞ്ഞ ഗോപുരം, ബ്രീസിലിലെ അത്ഭുത നിര്‍മിതിയായ ക്രൈസ്റ്റ് ദ റെഡീമര്‍, റോമിലെ കൊളോസിയം, ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി എന്നിവയാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന ഏഴ് മഹാത്ഭുത മാതൃകകള്‍. 


ദില്ലി: ലോകാത്ഭുതങ്ങള്‍ കാണാന്‍ ആഗ്രഹമുളളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിസ എടുക്കേണ്ട, വിമാനത്തില്‍ കയറേണ്ട, ലക്ഷങ്ങള്‍ മുടക്കേണ്ട, വെറും 50 രൂപ ചെലവാക്കിയാല്‍ ഇപ്പോള്‍ ഏഴ് ലോകാത്ഭുതങ്ങള്‍ കാണാം. 

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി ഏഴ് ലോകാത്ഭുതങ്ങളുടെ മാതൃകകളാണ് ഇപ്പോള്‍ ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്. പ്രവേശന ഫീസ് 50 രൂപയാണ്. ടൂറിസ്റ്റുകള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പാര്‍ക്കിന് വേസ്റ്റ് ടു വണ്ടര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. താജ് മഹല്‍, ഗിസയിലെ പിരമിഡ്, പാരീസിലെ ഈഫല്‍ ടവര്‍, പിസയിലെ ചരിഞ്ഞ ഗോപുരം, ബ്രീസിലിലെ അത്ഭുത നിര്‍മിതിയായ ക്രൈസ്റ്റ് ദ റെഡീമര്‍, റോമിലെ കൊളോസിയം, ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി എന്നിവയാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന ഏഴ് മഹാത്ഭുത മാതൃകകള്‍. 

Latest Videos

undefined

ഈ മനോഹരമായ മാതൃകകളെല്ലാം നിര്‍മിച്ചിരിക്കുന്നത് വ്യവസായ മാലിന്യങ്ങള്‍ കൊണ്ടാണ്. അതിനാലാണ് പാര്‍ക്കിന് വേസ്റ്റ് ഓഫ് വണ്ടര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. ദക്ഷിണ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ മേല്‍നോട്ടത്തിലാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. കാറ്റാടി, സൗര ഊര്‍ജത്തിലാണ് പാര്‍ക്കിന്‍റെ പ്രവര്‍ത്തനം. വ്യവസായ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച പാര്‍ക്ക് മികച്ച പ്രകൃതി സൗഹാര്‍ദ്ദ മാതൃകയാണ്. ദേശീയ മാധ്യമമായ ടൈംസ് നൗ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ക്കിലെ ചിത്രങ്ങള്‍ കാണാം... 

click me!