കഴിഞ്ഞ ഒരാഴ്ച്ചയിലെ ഉയര്‍ന്ന നിരക്കായ 69.95 എന്ന നിലയിലായിരുന്നു വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചപ്പോഴുളള രൂപയുടെ മൂല്യം.
മുംബൈ: 2018 ന്‍റെ അവസാന ദിനത്തില്‍ ഡോളറിനെതിരെ വന്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ നാണയം. ഇന്ന് 20 പൈസയുടെ മുന്നേറ്റമാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഇതോടെ വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 69.75 എന്ന നിലയിലേക്ക് ഉയര്‍ന്നു. രൂപയുടെ മൂല്യം 70 ന് താഴേക്ക് എത്തിയത് ഇന്ത്യന്‍ ഓഹരി വിപണിയിലും ആത്മവിശ്വാസം ഉണ്ടാക്കി.
ഇന്ന് നേട്ടത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്സ് 200 പോയിന്‍റ് ഉയര്‍ന്നു. നിഫ്റ്റിയില്‍ 10,900 ന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
undefined
കഴിഞ്ഞ ഒരാഴ്ച്ചയിലെ ഉയര്‍ന്ന നിരക്കായ 69.95 എന്ന നിലയിലായിരുന്നു വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചപ്പോഴുളള രൂപയുടെ മൂല്യം. ഡോളറിന്‍റെ മൂല്യത്തില്‍ ഇടിവ് തുടരുന്നതിനാല്‍ നിക്ഷേപകര്‍ അമേരിക്കന്‍ നാണയത്തോട് താല്‍പര്യക്കുറവ് കാട്ടുന്നതാണ് ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യമുയരാന്‍ കാരണം.
ക്രൂഡ് ഓയില്‍ നിരക്കില്‍ വലിയ തോതില്‍ ഇടിവ് നേരിട്ടതും ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യമുയരാന്‍ കാരണമായി. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 53.81 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.