30,000 കോടിയിലധികം ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീ; ആരാണ് ലീന തിവാരി?

By Web Team  |  First Published Mar 18, 2023, 11:37 PM IST

ബയോകോണിന്റെ കിരൺ മജുംദാർ-ഷോ, നൈകയുടെ ഫാൽഗുനി നായർ, സോഹോ കോർപ്പറേഷന്റെ രാധ വെമ്പു എന്നിവരെ പിന്നിലാക്കി


രാഷ്ട്രീയപ്രവർത്തകയും  വ്യവസായിയുമായ സാവിത്രി ജിൻഡാലിന് പിന്നിൽ, ഇന്ത്യയിലെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീയാണ് ലീന തിവാരി. സ്വകാര്യ കമ്പനിയായ യു എസ് വി ഇന്ത്യയുടെ ചെയർപേഴ്സനായ ലീന തിവാരിയുടെ ആസ്തി 3.7 ബില്യൺ ഡോളറാണ്. അതായത് 30,000 കോടിയിലധികം രൂപ

ബയോകോണിന്റെ കിരൺ മജുംദാർ-ഷോ, നൈകയുടെ ഫാൽഗുനി നായർ, സോഹോ കോർപ്പറേഷന്റെ രാധ വെമ്പു എന്നിവരെ പിന്നിലാക്കിയാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളുടെ പട്ടികയിൽ  ലീന തിവാരി രണ്ടാം സ്ഥാനത്ത് എത്തിയത്.

Latest Videos

undefined

കാർഡിയോ വാസ്കുലർ, ഡയബറ്റിക് മരുന്നുകളുടെ വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യ അഞ്ച് കമ്പനികളിൽ ഒന്നാണ് യു എസ് വി കമ്പനി. ഇത് എപിഐകൾ, കുത്തിവയ്പ്പുകൾ, ബയോസിമിലാർ മരുന്നുകൾ എന്നിവയും നിർമ്മിക്കുന്നു. 

വ്യവസായി എന്ന നിലയിൽ അല്ലാതെ മനുഷ്യസ്‌നേഹി എന്ന നിലയിലും ലീന തിവാരി അറിയപ്പെടുന്നു. ഡോ. സുശീലാ ഗാന്ധി സെന്റർ ഫോർ അണ്ടർപ്രിവിലേജ്ഡ് വിമൻസിനെ ലീന പിന്തുണയ്ക്കുന്നു. പെൺകുട്ടികളുടെ അക്കാദമിക്, ഡാൻസ്, കംപ്യൂട്ടർ പരിശീലനമാണ് കേന്ദ്രം നൽകുന്നത്. പ്രശസ്ത ബോളിവുഡ് നടിയും വ്യവസായിയുമായ ജൂഹി ചൗള തിവാരിയുടെ സുഹൃത്താണ്. 

65 കാരിയായ ലീന തിവാരി  യാത്ര ഇഷ്ട്ടപ്പെടുന്ന വ്യക്തി കൂടിയാണ്, കൂടാതെ അവർ വായനയും ഇഷ്ടപ്പെടുന്നു. ഒരു എഴുത്തുകാരി കൂടിയാണ്. ലീന തിവാരി. യു.എസ്.വി.യുടെ സ്ഥാപകനായ തന്റെ മുത്തച്ഛനെക്കുറിച്ച് 'ബിയോണ്ട് പൈപ്പ്‌സ് ആൻഡ് ഡ്രീംസ്' എന്ന പേരിൽ ലീന തിവാരി ഒരു ജീവചരിത്രം എഴുതി. ലീന തിവാരി മുംബൈ സർവകലാശാലയിൽ നിന്ന് ബികോം ബിരുദവും ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

യു എസ് വി യുടെ എംഡിയായ പ്രശാന്ത് തിവാരിയെയാണ് അവർ വിവാഹം കഴിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), യുഎസിലെ കോർണൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് പ്രശാന്ത് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത്. ഇവർക്ക് അനീഷ ഗാന്ധി തിവാരി എന്നൊരു മകളുണ്ട്. 
 

click me!