2023-ൽ രാജ്യത്തെ എയർലൈനുകൾക്ക് 152 ദശലക്ഷം യാത്രക്കാരെ ലഭിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് മുന്നേറ്റവുമായി രാജ്യത്തെ വ്യോമയാന മേഖല. 2023-ൽ രാജ്യത്തെ എയർലൈനുകൾക്ക് 152 ദശലക്ഷം യാത്രക്കാരെ ലഭിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2022 ലെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്താൽ 23 ശതമാനമാണ് വർധന. കോവിഡിന് മുമ്പുള്ള പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ 5% വളർച്ചയും യാത്രക്കാരുടെ എണ്ണത്തിലുണ്ടായി. 2013 മുതൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ വ്യോമയാന മേഖലയുടെ വളർച്ച 147 ശതമാനമാണ്. 2023 ഡിസംബറിൽ വ്യോമയാന മേഖല പുതിയ ഉയരങ്ങളിലെത്തി, 13.8 ദശലക്ഷം യാത്രക്കാരാണ് ഡിസംബർ മാസത്തിൽ രാജ്യത്തെ വിമാനങ്ങളിൽ യാത്ര ചെയ്തത്. 2019 ഡിസംബറിനെ അപേക്ഷിച്ച് 6% ആണ് കുതിപ്പ്. 2023 മെയ് മാസത്തിലെ 13.2 ദശലക്ഷം യാത്രക്കാർ എന്ന മുൻ റെക്കോർഡും ഡിസംബറിൽ തകർക്കപ്പെട്ടു. എയർ ഇന്ത്യയുടെയും സിംഗപ്പൂർ എയർലൈനുകളുടെയും സംയുക്ത സംരംഭമായ വിസ്താരയ്ക്ക് 2023ൽ 1.38 കോടി യാത്രക്കാരുമായിരുന്നു. സ്‌പൈസ്‌ജെറ്റ് 2023 ലെ മൊത്തം ആഭ്യന്തര യാത്രക്കാരുടെ വിഹിതം 5.5 ശതമാനമാണ്, ആകാശ എയർ 62.32 ലക്ഷം യാത്രക്കാർ ഉപയോഗിച്ചു
ഡിസംബറിലെ പാസഞ്ചർ ലോഡ് ഫാക്‌ടർ അല്ലെങ്കിൽ ആകെ യാത്രക്കാരെ വഹിക്കുന്നതിനുള്ള ശേഷിയുടെ വിനിയോഗത്തിൽ, നവംബറിലെ 89.2% ൽ നിന്ന് 93.9% ആയി ആകാശ എയർ ആണ് ഏറ്റവുമധികം മികച്ച പ്രകടനം കാഴ്ചവച്ചത്. തൊട്ടുമുമ്പത്തെ മാസത്തെ 90.8 ശതമാനത്തിൽ നിന്ന് 93.5 ശതമാനത്തിലേക്കെത്തുന്നതിന് സ്‌പൈസ് ജെറ്റിന് കഴിഞ്ഞു. നവംബറിലെ 85.6 ശതമാനത്തിൽ നിന്ന് ഇൻഡിഗോ 90.7 ശതമാനവും എയർ ഇന്ത്യ ഡിസംബറിൽ 88.2 ശതമാനവും ശേഷി ഡിസംബറിൽ വിനിയോഗിക്കുന്നതിന് സാധിച്ചു.