ഇന്ത്യയിലെ എംഎസ്എംഇകളെ ശക്തിപ്പെടുത്താൻ ലോകബാങ്കിന്‍റെ 500 ദശലക്ഷം ഡോളർ സഹായം

By Web Team  |  First Published Jun 7, 2021, 8:00 PM IST

ലോകബാങ്ക് എംഎസ്എംഇ സെക്ടറിന്റെ ഉന്നമനത്തിന് വേണ്ടി കൊണ്ടുവന്ന രണ്ടാമത്തെ പദ്ധതിയായ ആർഎഎംപിയുടെ ഭാഗമായാണ് സഹായം. 


ദില്ലി: രാജ്യത്തെ സൂക്ഷ്മ - ചെറുകിട- ഇടത്തര സംരംഭങ്ങളെ (എംഎസ്എംഇ) പരിപോഷിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്ക് ലോകബാങ്കിന്റെ സഹായം. 500 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഈ പദ്ധതിക്കായി ലോകബാങ്കിന്റെ ബോർഡ് ഓഫ് എക്സിക്യുട്ടീവ് ഡയറക്ടേർസ് അംഗീകരിച്ചിരിക്കുന്നത്. കൊവിഡിന്റെ തിരിച്ചടികൾ മറികടന്ന് മുന്നേറാൻ ഈ തുക സഹായകരമാകുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ 555000  സൂക്ഷ്മ - ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ലോകബാങ്ക് എംഎസ്എംഇ സെക്ടറിന്റെ ഉന്നമനത്തിന് വേണ്ടി കൊണ്ടുവന്ന രണ്ടാമത്തെ പദ്ധതിയായ ആർഎഎംപിയുടെ ഭാഗമായാണ് സഹായം. 750 ദശലക്ഷം ഡോളറിന്റെ സഹായം 2020 ജൂലൈയിൽ അനുവദിച്ചിരുന്നു. 

Latest Videos

undefined

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സൂക്ഷ്മ - ചെറുകിട- ഇടത്തരം സംരംഭങ്ങൾ. ജിഡിപിയുടെ 30 ശതമാനം രാജ്യത്തെ എംഎസ്എംഇകളുടെ സംഭാവനയാണ്. കയറ്റുമതിയുടെ 40 ശതമാനവും ഈ മേഖലയിൽ  നിന്നാണ്. രാജ്യത്ത് ഇപ്പോഴുള്ള 58 ദശലക്ഷത്തിലേറെ വരുന്ന എംഎസ്എംഇകളിൽ 40 ശതമാനത്തോളം സംരംഭങ്ങൾക്കും സാമ്പത്തിക സഹായത്തിനുള്ള മാർഗങ്ങൾ വിരളമാണ്. അതിനാൽ തന്നെ ദുരിതകാലത്ത് ലോകബാങ്കിന്റെ സഹായം വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!