കേന്ദ്ര ബജറ്റ് 2021: ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ വച്ചു

By Web Team  |  First Published Jan 29, 2021, 1:51 PM IST

നിർമാണം, ഉൽപ്പാദനം, നേരിട്ട് ബന്ധപ്പെട്ടുള്ള സേവനം എന്നീ മേഖലകൾക്ക് കൊവിഡ് വ്യാപനം വൻ തിരിച്ചടി ഉണ്ടാക്കിയതായും സർവേ ചൂണ്ടിക്കാണിക്കുന്നു. 


ദില്ലി: സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളമുള്ള വാർഷിക സാമ്പത്തിക വികസനത്തിന്റെ സംഗ്രഹം നൽകുന്ന സാമ്പത്തിക സർവേ 2020-21 കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ വച്ചു.

മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 7.7 ശതമാനം ചുരുങ്ങും. അടുത്ത സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 11 ശതമാനമാകുമെന്ന് സർവേ പ്രവചിക്കുന്നു. കൊവിഡ് കുത്തിവെപ്പ് സാമ്പത്തിക രംഗത്തെ ഉയർത്തെഴുന്നേൽപ്പിന് കാരണമാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.  നിർമാണം, ഉൽപ്പാദനം, നേരിട്ട് ബന്ധപ്പെട്ടുള്ള സേവനം എന്നീ മേഖലകൾക്ക് കൊവിഡ് വ്യാപനം വൻ തിരിച്ചടി ഉണ്ടാക്കിയതായും സർവേ ചൂണ്ടിക്കാണിക്കുന്നു. 

Latest Videos

അടിസ്ഥാന സൗകര്യ വികസനം, കാർഷിക മേഖല, വ്യാവസായിക ഉൽപാദനം, തൊഴിൽ, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവ വാർഷിക സർവേ റിപ്പോർട്ട് വിശകലനം ചെയ്യുന്നു. 

click me!