തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനത്തിന് മുകളിൽ; സമ്പദ്‍വ്യവസ്ഥയിലെ സമ്മർദ്ദം വർധിക്കുന്നു

By Web Team  |  First Published Aug 18, 2020, 3:25 PM IST

ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റ് 16 വരെയുള്ള ആഴ്ചയിൽ 8.86 ശതമാനമായി ഉയർന്നു. 


ദില്ലി: ഓഗസ്റ്റ് 16 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മാ നിരക്ക് ഒമ്പത് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ വിതയ്ക്കൽ സീസൺ കഴിഞ്ഞതോടെ കുറഞ്ഞതിനെ തുടർന്നാണ് തൊഴിലില്ലായ്മ നിരക്ക് ഉയർന്നതെന്ന് സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെട്ടു. 

ഓഗസ്റ്റ് 16 ന് അവസാനിച്ച ആഴ്ചയിൽ ദേശീയ തൊഴിലില്ലായ്മ നിരക്ക് 9.1 ശതമാനമായി ഉയർന്നു. ഓഗസ്റ്റ് 9 വരെയുള്ള ആഴ്ചയിൽ ഇത് 8.67 ശതമാനമായിരുന്നു. സെന്റർ ഓഫ് മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുളള കണക്കുകളാണിത്. ഒൻപത് ആഴ്ചത്തെ ഉയർന്ന നിരക്കാണ്, ജൂൺ 14 ന് അവസാനിച്ച ആഴ്ചയ്ക്ക് ശേഷമുളള ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്. ഇത് പ്രതിമാസ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്കിനേക്കാൾ കൂടുതലാണ് (7.43%). ഉയർന്ന തൊഴിലില്ലായ്മ നിരക്ക് സമ്പദ്‍വ്യവസ്ഥയുടെ സമ്മർദ്ദം വർധിക്കാൻ ഇടയാക്കും. 

Latest Videos

ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റ് 16 വരെയുള്ള ആഴ്ചയിൽ 8.86 ശതമാനമായി ഉയർന്നു. കഴിഞ്ഞ ആഴ്ച ഇത് 8.37 ശതമാനമായിരുന്നു. ഇതിന് മുൻപ് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ ജൂൺ 14 ന് നിരക്ക് 10.96 ശതമാനമായിരുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ജൂലൈ 12 ന് അവസാനിച്ച ആഴ്ചയിൽ രേഖപ്പെടുത്തി. വേനൽക്കാല വിള വിതയ്ക്കൽ രാജ്യത്തുടനീളം സജീവമായിരുന്നുതാണ് ജൂലൈയിൽ തൊഴിലില്ലായ്മ കുറഞ്ഞ് നിൽക്കാൻ കാരണമായത്. കൃഷി ഇറക്കിയ ഭൂ​മിയുടെ അളവ് കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വളരെ കൂടുതലായിരുന്നു.

click me!