ഇൻകം ടാക്സ് റിട്ടേൺ പുതുക്കി സമർപ്പിക്കാം; അറിയാമോ, അതിനൊരു വിലയുണ്ട്!

By Web Team  |  First Published Feb 10, 2022, 2:12 PM IST

നികുതി ദായകർക്ക് റിട്ടേൺ സമർപ്പിച്ചതിലെ തെറ്റുകൾ തിരുത്താനും വിട്ടുപോയവ ഉൾക്കൊള്ളിക്കാനുമാണ് കേന്ദ്ര ബജറ്റ് 2022 പ്രസംഗത്തിൽ ഇതിനായി പുതിയ സംവിധാനം പ്രഖ്യാപിച്ചത്


ദില്ലി: ഒരു നികുതിദായകന് ഒരു വർഷം ഒരു അപ്ഡേറ്റഡ് റിട്ടേൺ മാത്രമേ സമർപ്പിക്കാനാവൂ എന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ ജെബി മൊഹപാത്ര. റിട്ടേൺ സമർപ്പിക്കാൻ വിട്ടുപോയവർക്ക് ഒരു അവസരം കൂടി നൽകാനാണിതെന്നും അദ്ദേഹം പറഞ്ഞു.

നികുതി ദായകർക്ക് റിട്ടേൺ സമർപ്പിച്ചതിലെ തെറ്റുകൾ തിരുത്താനും വിട്ടുപോയവ ഉൾക്കൊള്ളിക്കാനുമാണ് കേന്ദ്ര ബജറ്റ് 2022 പ്രസംഗത്തിൽ റിട്ടേൺ സമർപ്പിക്കാൻ പുതിയ സംവിധാനം പ്രഖ്യാപിച്ചത്. റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷം കൂടി സമയം നീട്ടിനൽകുകയും ചെയ്തിട്ടുണ്ട്.

Latest Videos

undefined

പുതുക്കിയ റിട്ടേൺ സമർപ്പിക്കുന്നവർ നികുതി കുടിശികയുടെ ഒരു ഭാഗം അടയ്ക്കേണ്ടി വരും. ആദ്യ 12 മാസത്തിനുള്ളിൽ പുതിയ റിട്ടേൺ ഫയൽ ചെയ്താൽ കുടിശ്ശിക നികുതിയുടെയും പലിശയുടെയും 25 ശതമാനമാണ് അധികമായി നൽകേണ്ടി വരിക. അതേസമയം 12 മാസത്തിന് ശേഷവും 24 മാസത്തിന് മുൻപും പുതുക്കിയ റിട്ടേൺ ഫയൽ ചെയ്താൽ നികുതിയും പലിശയും ചേർത്ത് 50 ശതമാനം നൽകേണ്ടി വരും.

അതേസമയം നിയമ നടപടികൾ നേരിടുന്ന വ്യക്തിക്ക് ഇത്തരത്തിൽ റിട്ടേൺ പുതുക്കി സമർപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.  എന്നാൽ റിട്ടേൺ പുതുക്കി സമർപ്പിക്കുകയും അധിക നികുതി അടയ്ക്കാതിരിക്കുകയും ചെയ്താൽ, റിട്ടേൺ അസാധുവായി കണക്കാക്കും.

ഒരു വ്യക്തിയുടെ ശമ്പളത്തിലെ ഒരു ഭാഗം കണക്കിലില്ലെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയാൽ റിട്ടേൺ നടപടികൾക്ക് കാലതാമസമുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.

click me!