1,168 കോടി രൂപ മെയ്മാസം വരെ ബോണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.
മുംബൈ: റിസർവ് ബാങ്ക് സ്വർണ ബോണ്ടുകളുടെ വില്പന ആരംഭിച്ചു. 2020- 21 സാമ്പത്തിക വർഷത്തെ മൂന്നാമത് സ്വർണ ബോണ്ടുകളുടെ വില്പനയാണ് ആരംഭിച്ചിരിക്കുന്നത്. ജൂൺ 12ന് അവസാനിക്കും. ഇഷ്യു വില 4,677 രൂപയായി നിശ്ചയിച്ചുണ്ട്.
ഓൺലൈനായി അപേക്ഷിച്ച് ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുന്നവർക്ക് ഗ്രാമിന് 50 രൂപ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകർക്ക് 4,627 രൂപയാണ് വില. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണമാണ് കുറഞ്ഞ നിക്ഷേപം. മെച്യൂരിറ്റി കാലാവധി എട്ട് വർഷമാണെങ്കിലും അഞ്ച് വർഷത്തിന് ശേഷം നിക്ഷേപം പിൻവലിക്കാം. നിക്ഷേപത്തിന് 2.5 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
undefined
ലിക്വിഡിറ്റിക്ക് വിധേയമായി ഒരു തീയതിയിൽ ഇഷ്യു ചെയ്ത് രണ്ടാഴ്ച്ചക്കുള്ളിൽ ബോണ്ടുകൾ സ്റ്റോക്ക് എക്സേഞ്ചുകൾ വഴി വിറ്റഴിക്കാവുന്നതാണ്. സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നതിനായി 2015 ലാണ് പരാധികാര സ്വർണ ബോണ്ട് പദ്ധതി ആരംഭിച്ചത്.
1,168 കോടി രൂപ മെയ്മാസം വരെ ബോണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്വർണ വിപണിയെ സംബത്തിച്ചിടത്തോളം വളരെ ചെറിയ തുക മാത്രമാണിത്. 4,677 വിലയിലാണ് സ്വർണ ബോണ്ടിൽ നിക്ഷേപിക്കേണ്ടത്. എന്നാൽ, ആഭ്യന്തര വിപണിയിൽ 4620 രൂപയ്ക്ക് 999 പരിശുദ്ധിയിൽ സ്വർണം ലഭ്യമാണ്.