പൊതുകടം ജിഡിപിയുടെ 80% ആകുമെന്ന് ഫ്രഞ്ച് ധനമന്ത്രി; തിരിച്ചുവരവിന് അഞ്ച് വർഷം വേണ്ടിവരുമെന്ന് റെയിൻഹാർട്ട്

By Web Team  |  First Published Sep 21, 2020, 3:56 PM IST

പാൻഡെമിക് മൂലമുണ്ടായ മാന്ദ്യം ചില രാജ്യങ്ങളിൽ മറ്റുള്ളവയേക്കാൾ കൂടുതൽ കാലം നിലനിൽക്കുമെന്നും അസമത്വം വർദ്ധിപ്പിക്കുമെന്നും റെയ്ൻഹാർട്ട് പറഞ്ഞു. 


കൊറോണ വൈറസ് പ്രതിസന്ധിയുടെ അവസാനത്തോടെ ജർമ്മനിയുടെ പൊതു കടം സാമ്പത്തിക ഉൽപാദനത്തിന്റെ 80 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഒലാഫ് ഷോൾസ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും മാന്ദ്യം നിറഞ്ഞ അവസ്ഥയിലേക്കാണ് ഈ സാഹചര്യം ലോകത്തെ എത്തിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു.

2021 അവസാനത്തോടെ പൊതു കടം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 75 ശതമാനത്തിലെത്തുമെന്നാണ് ഫ്രഞ്ച് ധനമന്ത്രാലയത്തിന്റെ പ്രവചനം.

Latest Videos

undefined

"കഴിഞ്ഞ തവണ കണ്ട വർദ്ധനവിന്റെ ക്രമത്തിൽ (പൊതു കടം) ഇനിയും വർദ്ധനവ് ഉണ്ടാകും, അതിനാൽ ഈ പ്രതിസന്ധിയുടെ കാലം അവസാനിക്കുമ്പോഴേക്കും പൊതു കടം ഏകദേശം 80% വരെ ഉയരും, ”കിഴക്കൻ ജർമ്മനിയിലെ ബിസിനസുകളെക്കുറിച്ചുള്ള ഒരു സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് മൂലം ഉടലെടുത്ത പ്രതിസന്ധിയിൽ നിന്ന് ആഗോള സാമ്പത്തിക വീണ്ടെടുക്കലുണ്ടാകാൻ അഞ്ച് വർഷമെടുക്കുമെന്ന് ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ കാർമെൻ റെയിൻഹാർട്ട് പറഞ്ഞു.

ലോക്ക്ഡൗണുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണ നടപടികളും എടുത്തുകളഞ്ഞതിനാൽ ഒരുപക്ഷേ പെട്ടെന്ന് തിരിച്ചുവരവ് ഉണ്ടാകും. പക്ഷേ പൂർണ്ണമായ വീണ്ടെടുക്കൽ അഞ്ച് വർഷമെടുക്കും, ”മാഡ്രിഡിൽ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുത്തുകൊണ്ട് റെയ്ൻഹാർട്ട് പറഞ്ഞു.

പാൻഡെമിക് മൂലമുണ്ടായ മാന്ദ്യം ചില രാജ്യങ്ങളിൽ മറ്റുള്ളവയേക്കാൾ കൂടുതൽ കാലം നിലനിൽക്കുമെന്നും അസമത്വം വർദ്ധിപ്പിക്കുമെന്നും റെയ്ൻഹാർട്ട് പറഞ്ഞു. സമ്പന്ന രാജ്യങ്ങളിലെ ​ദരിദ്രരെ പ്രതിസന്ധിയെ കൂടുതൽ ബാധിക്കും, ദരിദ്ര രാജ്യങ്ങളെ മാന്ദ്യം സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിസന്ധിയെത്തുടർന്ന് ഇരുപത് വർഷത്തിനിടെ ഇതാദ്യമായാണ് ആഗോള ദാരിദ്ര്യ നിരക്ക് ഉയരുന്നതെന്നും റെയ്ൻഹാർട്ട് വ്യക്തമാക്കി. 

click me!