ചവറ കെ എം എം എൽ ആണ് വിറ്റുവരവിലും പ്രവർത്തന ലാഭത്തിലും ഏറ്റവും മുന്നിൽ. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവർത്തന ലാഭവും കെ എം എം എൽ നേടി
കൊച്ചി: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നേടിയത് ചരിത്രപരമായ മുന്നേറ്റം. വകുപ്പിന് കീഴിലെ ആകെയുള്ള 41 കമ്പനികളിൽ 20 എണ്ണവും ലാഭത്തിലെത്തിയെന്നത് വലിയ നേട്ടം. അതിൽ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയ പത്ത് കമ്പനികളുമുണ്ട്.
ചരിത്ര മുന്നേറ്റം നേടിയ കമ്പനികൾ
undefined
10 വർഷത്തിലെ മികച്ച പ്രകടനം
അന്നും ഇന്നും എന്നും മുന്നിൽ കെഎംഎംഎൽ
വിറ്റുവരവ്, പ്രവർത്തനലാഭം എന്നീ മേഖലകളിൽ അഞ്ച് കമ്പനികളുടേത് സർവ്വകാല റെക്കോർഡ് ആണ്. ചവറ കെ എം എം എൽ ആണ് വിറ്റുവരവിലും പ്രവർത്തന ലാഭത്തിലും ഏറ്റവും മുന്നിൽ. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവർത്തന ലാഭവും കെ എം എം എൽ നേടി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സംസ്ഥാന ചരിത്രത്തിൽ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം നേടുന്ന ഏറ്റവും ഉയർന്ന പ്രവർത്തന ലാഭവുമാണിത്.
മൊത്തം പ്രവർത്തനലാഭം 384.60 കോടി രൂപ
വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ 2021 -22 സാമ്പത്തികവർഷം 3884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. 2020 - 21 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വർധനവാണ് വിറ്റുവരവിൽ ഉണ്ടായത്. (16.94 ശതമാനം).
സ്ഥാപനങ്ങളുടെ മൊത്തം പ്രവർത്തനലാഭം 384.60 കോടി രൂപയാണ്.