രണ്ടായിരം പേരെ ജോലിക്കെടുക്കാന്‍ ഒല, ഇലക്ട്രിക് ടൂ വീലര്‍ ഉടന്‍ ഇറക്കും

By Web Team  |  First Published Aug 25, 2020, 10:55 PM IST

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി മഹാമാരിയുടെ തിരിച്ചടിയിലും നേട്ടമുണ്ടാക്കുകയാണെന്നാണ് വിവരം.


ദില്ലി: രണ്ടായിരം പേരെ ജോലിക്കെടുക്കാന്‍ ഒല ഇലക്ട്രിക് മൊബിലിറ്റി ഒരുങ്ങുന്നു. ആയിരം എഞ്ചിനീയര്‍മാരുള്‍പ്പെടെയാണ് ഇത്രയും പേരെ ജോലിക്കെടുക്കുന്നതെന്നും സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ ജീവനക്കാരെ അറിയിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി മഹാമാരിയുടെ തിരിച്ചടിയിലും നേട്ടമുണ്ടാക്കുകയാണെന്നാണ് വിവരം.

കഴിഞ്ഞ മാസങ്ങളില്‍ മികച്ച മുന്നേറ്റം കമ്പനി ഉണ്ടാക്കി. മെയ് മാസത്തില്‍ എറ്റെര്‍ഗോ ബിവി എന്ന കമ്പനിയെ ഒല ഏറ്റെടുത്തിരുന്നു. ആംസ്റ്റര്‍ഡാം ആസ്ഥാനമായ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണിത്. ഇടപാട് തുക വെളിപ്പെടുത്തിയിട്ടില്ല. ഉടന്‍ തന്നെ ഇലക്ട്രിക് ഇരുചക്രവാഹനം വിപണിയിലിറക്കും.

Latest Videos

undefined

അടുത്ത സാമ്പത്തിക പാദത്തില്‍ ലോകമാകെ ആയിരം എഞ്ചിനീയര്‍മാരെ ഇതിനായി നിയമിക്കും. മറ്റ് രംഗങ്ങളിലേക്കായി ആയിരം പേരെ അല്ലാതെയും നിയമിക്കും. ജീവനക്കാര്‍ക്ക് തന്നെ റെഫര്‍ ചെയ്യാനും അവസരം ഒരുക്കുംം. ജീവനക്കാരുടെ റെഫറല്‍ പ്രോഗ്രാം ഉടന്‍ തന്നെ എച്ചആര്‍ വിഭാഗം പുറത്തിറക്കും.

മെയ് മാസത്തില്‍ കൊവിഡിനെ തുടര്‍ന്ന് 33 ശതമാനം ജീവനക്കാരെ ഒല പിരിച്ചുവിട്ടിരുന്നു. 1400 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി 2030 ഓടെ 216.3 ബില്യണ്‍ ഡോളര്‍ വളര്‍ച്ച നേടുമെന്നാണ് ബിഐഎസ് റിസര്‍ച്ച് ഫലം.

click me!