സൗദി അരാംകോയുടെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് വില ഇടിഞ്ഞു: കരുതൽ ശേഖരം പുറത്തെടുത്ത് അമേരിക്ക

By Web Team  |  First Published Sep 6, 2021, 12:38 PM IST

യുഎസ് ഗൾഫ് തീരത്തെ ഉത്പാദനം വീണ്ടെടുക്കാൻ പാടുപെടുന്നതിനാൽ അമേരിക്കൻ സർക്കാർ തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരത്തിൽ നിന്ന് ക്രൂഡ് പുറത്തിറക്കുന്നു. 


ന്യൂയോർക്ക്: ലോകത്തെ മുൻനിര കയറ്റുമതിക്കാരായ സൗദി അറേബ്യ വാരാന്ത്യത്തിൽ ഏഷ്യയുടെ ക്രൂഡ് വില കുറച്ചതിനെത്തുടർന്ന് തിങ്കളാഴ്ച എണ്ണവില നഷ്ടത്തിലേക്ക് നീങ്ങി. ആഗോള തലത്തിൽ മികച്ച രീതിയിൽ വിതരണം ചെയ്യപ്പെടുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ സാമ്പത്തിക വിദ​ഗ്ധർ വിലയിരുത്തുന്നത്. 

നവംബറിലെ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ 57 സെൻറ് അഥവാ 0.8 ശതമാനം ഇടിഞ്ഞ് 72.04 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 68.73 ഡോളറാണ്, ഇടിവ് 56 സെൻറ് അഥവാ 0.8 ശതമാനം.

Latest Videos

undefined

ഏറ്റവും വലിയ വാങ്ങൽ മേഖലയായ ഏഷ്യയ്ക്ക് വിൽക്കുന്ന എല്ലാ ക്രൂഡ് ഗ്രേഡുകളുടെയും വില ബാരലിന് ഒരു ഡോളറെങ്കിലും കുറയ്ക്കുമെന്ന് എണ്ണ ഭീമനായ സൗദി അരാംകോ ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ഏഷ്യൻ റിഫൈനറുകൾ പ്രതീക്ഷിച്ചിരുന്നതിലും വലിയ വില കുറയ്ക്കൽ പ്രഖ്യാപനം ആണിതെന്നാണ് വിലയിരുത്തൽ. 

ഐഡ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ യുഎസ് വിതരണം പരിമിതമാകുമെന്ന ആശങ്കയും നഷ്ടങ്ങൾക്ക് കാരണമായി. 

യുഎസ് ഗൾഫ് തീരത്തെ ഉത്പാദനം വീണ്ടെടുക്കാൻ പാടുപെടുന്നതിനാൽ അമേരിക്കൻ സർക്കാർ തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരത്തിൽ നിന്ന് ക്രൂഡ് പുറത്തിറക്കുന്നു. 1.7 ദശലക്ഷം ബാരൽ എണ്ണയും 1.99 ബില്യൺ ഘനയടി പ്രകൃതിവാതക ഉൽപാദനവും ഓഫ് ലൈനിൽ തുടരുകയാണെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വൈദ്യുതി ക്ഷാമം ചില റിഫൈനറികൾ പ്രവർത്തനം പുനരാരംഭിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. ഓയിൽ റിഗ് എണ്ണം മാത്രം 2020 ജൂണിന് ശേഷം ഏറ്റവും കുറഞ്ഞ സാഹചര്യത്തിലുമാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!