ഇം​ഗ്ലീഷിൽ മാത്രം പോര, പ്രാദേശിക ഭാഷകളിലും കമ്പനികൾ സേവനം നൽകണം: നിതി ആയോ​ഗ് സിഇഒ

By Web Team  |  First Published Jun 14, 2020, 6:29 PM IST

ഇംഗ്ലീഷിൽ മാത്രം സേവനങ്ങൾ എത്തിക്കുന്നതിന് പകരം പ്രാദേശിക ഭാഷകളിലും കൂടി സേവനങ്ങൾ നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 


മുംബൈ: പ്രാദേശിക ഭാഷകൾ കൂ‌ടി ഉപ​യോ​ഗിച്ചാൽ സാമ്പത്തിക സാങ്കേതിക സ്ഥാപനങ്ങൾക്ക് അവരുടെ ബിസിനസ് വ്യാപ്തി രാജ്യത്ത് വർദ്ധിപ്പിക്കാൻ കഴിയുമെന്ന് നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് കാന്ത്. വ്യവസായ ബോഡി സിഐഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) മുംബൈയിൽ സംഘടിപ്പിച്ച വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷകളെ അവഗണിച്ചാൽ ഫിൻ‌ടെക് കമ്പനികൾക്ക് അവരു‌ടെ ഉപഭോക്താക്കളെ നഷ്‌ടപ്പെ‌ടാനും ശേഷി കുറയാനും സാധ്യതയുണ്ടെന്ന് അമിതാഭ് കാന്ത് പറഞ്ഞു.

Latest Videos

undefined

സാമ്പത്തിക സമന്വയ ശ്രമങ്ങൾക്ക് ഓഫറുകളുടെ പ്രാദേശികവൽക്കരണം ആവശ്യമാണ്. ഇംഗ്ലീഷിൽ മാത്രം സേവനങ്ങൾ എത്തിക്കുന്നതിന് പകരം പ്രാദേശിക ഭാഷകളിലും കൂടി സേവനങ്ങൾ നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 80 ശതമാനം ഇന്ത്യൻ പൗരന്മാർക്കും ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് നിതി ആയോ​ഗ് സിഇഒ അറിയിച്ചു. 2011 ൽ 36 ശതമാനമായിരുന്ന സ്ഥാനത്ത് നിന്നാണ് ഈ വലിയ മുന്നേറ്റം രാജ്യം കൈവരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

39 കോടി സീറോ ബാലൻസ്, നോ ഫ്രിൾസ് ജൻ ധൻ അക്കൗണ്ടുകളിലായി നിലവിൽ ശരാശരി 3,400 രൂപയാണ് ഉള്ളത്. നിലവിലെ പ്രതിമാസം മൂന്ന് ബില്ല്യൺ എന്ന നിരക്കിൽ നിന്ന് ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ പ്രതിദിനം ഒരു ബില്ല്യൺ ആക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അമിതാഭ് കാന്ത് പറഞ്ഞു.

click me!